യാ​ത്ര​യ്ക്കി​ടെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ചു ! ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട്; വാ​ഹ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു

പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ല്‍ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ ക​ത്തി​ന​ശി​ച്ചു. കി​ണാ​ശ്ശേ​രി സ്വ​ദേ​ശി ഹ​സീ​ന​യു​ടെ സ്‌​കൂ​ട്ട​ര്‍ ആ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഹ​സീ​ന​യും ഭ​ര്‍​ത്താ​വ് റി​യാ​സും വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം.

മം​ഗ​ലം-​ഗോ​വി​ന്ദ​പു​രം റോ​ഡി​ല്‍ വെ​ച്ച് വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ ഇ​രു​വ​രും വാ​ഹ​നം നി​ര്‍​ത്തി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ വാ​ഹ​ന​ത്തി​ന് തീ ​പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ങ്കോ​ടു നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

വാ​ഹ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment