സംസ്ഥാനം വീണ്ടും ലോഡ് ഷെഡ്ഡിംഗിലേക്ക് ? വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി; ഏറ്റവും കൂടുതല്‍ ഉപയോഗം വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്…

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് കെഎസ്ഇബി. രാത്രിയിലുള്ള വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി പറയുന്നു.

ലോഡ്ഷെഡ്ഡിംഗോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്.

പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.

ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉല്‍പാദനത്തില്‍ കുറവ് വന്നതാണ് സംസ്ഥാനത്തെ അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധിയ്ക്ക് കാരണമായത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ലോഡ് ഷെഡ്ഡിംഗിലേക്ക് പോകും എന്നു തന്നെയാണ് കെഎസ്ഇബി നല്‍കുന്ന സൂചന.

Related posts

Leave a Comment