ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വൈ​ദ്യുതി എ​ത്തി​യി​ല്ല..! സർക്കാരിന്‍റെ സമ്പൂര്‍ണ്ണ വൈ​ദ്യു​തീ​ക​ര​ണ പ്രഖ്യാപനം തട്ടിപ്പ്; വൈദ്യുതി കിട്ടിയില്ലെന്ന പരാതിയുമായി നാലു കുടുംബങ്ങൾ

current-cutകോ​ഴി​ക്കോ​ട്: എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ച്ചു എ​ന്ന വി​ധ​ത്തി​ൽ സ​ർ​ക്കാ​ർ കൊ​ട്ടി​യാ​ഘോ​ഷി​ച്ച സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പെ​ന്ന പ​രാ​തി​യു​മാ​യി നാ​ല് കു​ടം​ബ​ങ്ങ​ൾ രം​ഗ​ത്ത്.  പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കോ​ഴി​ക്കോ​ട്ടു നി​ന്നു ത​ന്നെ വ​ഞ്ചി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ പ​രാ​തി​യു​മാ​യെ​ത്തി. ബാ​ലു​ശ്ശേ​രി പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ഉ​ൾ​പ്പെ​ടാ​ൻ അ​ർ​ഹ​ത​പ്പെ​ട്ട നാ​ലു കു​ടു​ബ​ങ്ങ​ളെ​യാ​ണ് അ​ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി​യ​ത്. ‘

വീ​ട്ടി​ൽ വ​യ​റിം​ഗും അ​നു​ബ​ന്ധ ജോ​ലി​ക​ളും പൂ​ർ​ത്തി​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന​ക്കു ശേ​ഷം ക​ണ​ക്ഷ​ൻ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​നു​സ​ര​ണം പ​ണി ന​ട​ത്തി​യ​തി​നു പു​റ​മെ സ്ഥ​ല​പ​രി​ശോ​ധ​ന​ക്കു എ​ത്തി​ച്ച​തു​ൾ​പ്പെ​ടെ ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും 30, 000 രൂ​പ ചി​ല​വാ​യ​താ​യ​താ​യി ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു.

എ​ന്നാ​ൽ  പ​രാ​തി​ക്കാ​രു​ടെ വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ല​ന്നും ഗോ​ഡൗ​ണ്‍ ആ​യി ഉ​പ​യോ​ഗി​ക്കു​താ​ണെ​ന്നും ചൂ​ണ്ടി​ക്കാട്ടി പ​രാ​തി​ക്കാ​രെ ലി​സ്റ്റി​ൽനി​ന്നും  ഒ​ഴു​വാ​ക്കു​ക​യാ​യി​രു​ന്നു. സ​ന്പൂ​ർണ വൈ​ദ്യു​തീ​ക​ര​ണം പ്ര​ഖ്യാ​പ​ന​ത്തി​നി​ട​യി​ലും അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ അ​വ​ഗ​ണി​ക്കു​ന്ന  നി​ല​പാ​ടാ​ണ്  ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി. വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കു​ടും​ബ​ങ്ങ​ൾ.

Related posts