ആ​ന​യ്‌ക്കൊ​പ്പം റീ​ൽ​സെടുക്കാൻ ചെന്നു; കൂട്ടത്തിൽ കൂട്ടാതെ ആനക്കുട്ടി; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ

ആ​ന​യ്ക്കൊ​പ്പം റീ​ൽ​സ് ചെ​യ്യാ​ൻ യു​വ​തി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റി​ൽ ക​ലാ​ശി​ച്ചു. ത​ല​യി​ൽ ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് മാ​റ്റി ഒ​രു യു​വ​തി പെ​ണ്ണാ​ന​യു​ടെ അ​ടു​ത്തേ​ക്കു​പോ​കു​ന്ന​താ​ണു വീ​ഡി​യോ​യി​ൽ ആ​ദ്യം.

ത​ള​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ന ഓ​ല തി​ന്നു​ക​യാ​ണ്. അ​വി​ടെ വേ​റെ​യും ആ​ന​ക​ളു​ണ്ട്. പെ​ണ്ണാ​ന​യു​ടെ അ​ടു​ത്തെ​ത്തി​യ​ശേ​ഷം കാ​മ​റ​യി​ൽ നോ​ക്കി എ​ന്തൊ​ക്കെ​യോ പ​റ​യാ​ൻ തു​ട​ങ്ങു​ന്പോ​ഴേ​ക്കും ആ​ന തു​ന്പി​ക്കൈ വീ​ശി യു​വ​തി​യെ അ​ടി​ച്ചു നി​ല​ത്തി​ട്ടു.

ആ​ന​ക്കു​ട്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ല്‍ പെ​ണ്‍​കു​ട്ടി തെ​റി​ച്ച് വീ​ഴു​ക​യും അ​ടു​ത്ത നി​മി​ഷം അ​വി​ടെ നി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഴ്ച​യി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ന​ന്നാ​യി വേ​ദ​നി​ച്ചെ​ന്ന് വ്യ​ക്തം. റീ​ൽ​സ് ന​ട​ന്നി​ല്ലെ​ങ്കി​ലും ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. ഈ ​യു​വ​തി​ക്കും കി​ട്ടി ധാ​രാ​ളം വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വും. ഒ​റ്റ ദി​വ​സ​ത്തി​നു​ള്ളി​ല്‍ വീ​ഡി​യോ ര​ണ്ട് കോ​ടി ഇ​രു​പ​ത് ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്.

Related posts

Leave a Comment