ഒരു കമ്യൂണിസ്റ്റുകാരന്‍റെ ഉള്ളിലൊതുക്കിയ വിശ്വാസം..! ക്ഷേ​​​ത്ര​​​ത്തെ​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത മ​​​നു​​​ഷ്യ​​​ന് ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​ക്കും, ക​​​ർ​​​മ​​​ശേ​​​ഷി കൂ​​​ട്ടും, ഹോ​​​മ​​​ങ്ങ​​​ളും പൂ​​​ജ​​​ക​​​ളും മ​​​നു​​​ഷ്യ​​​രു​​​ടെ സു​​​ര​​​ക്ഷ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു;  ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ വാ​​​ക്കു​​​ക​​ളിലൂടെ…

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ ന​​​ട​​​ത്തി​​​യ ക്ഷേ​​​ത്ര​​​വി​​​ശ്വാ​​​സ​​​ത്തെക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​സം​​​ഗം പാ​​​ർ​​​ട്ടി​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​സ​​​ർ​​​ഗോ​​​ഡ് പി​​​ലി​​​ക്കോ​​​ട് വേ​​​ങ്ങ​​​ക്കോ​​​ട്ട് പെ​​​രു​​​ങ്ക​​​ളി​​​യാ​​​ട്ട​​​ത്തോ​​​ടു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ൽ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, ക്ഷേ​​​ത്ര​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത​​​ക​​​ൾ ഉ​​​ണ​​​ർ​​​വ് ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​സം​​​ഗി​​​ച്ച​​​താ​​​ണു ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്.

“ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ൽ ശാ​​​സ്ത്രീ​​​യ വ​​​ശ​​​മു​​​ണ്ട്. ക്ഷേ​​​ത്ര​​​ത്തെ​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത മ​​​നു​​​ഷ്യ​​​ന് ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​ക്കും. നാ​​​ടി​​​ന്‍റെ ച​​​ല​​​നാ​​​ത്മ​​​ക​​​ത​​​യ്ക്കും വ​​​ള​​​ർ​​​ച്ച​​​യ്ക്കും അ​​തു കാ​​​ര​​​ണ​​​മാ​​​യി​​ത്തീ​​രും. ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ പൂ​​​ജാ​​​തി ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ന്മ​​​യു​​​ണ്ടാ​​​ക്കും.

മ​​​നു​​​ഷ്യ​​​ന്‍റെ ക​​​ർ​​​മ​​​ശേ​​​ഷി കൂ​​​ട്ടും. 1400 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു​​​ള്ള ക്ഷേ​​​ത്ര​​​ാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ന്നി ശാ​​​സ്ത്ര​​​ലോ​​​കം ഇ​​​ന്ന് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു. ഹോ​​​മ​​​ങ്ങ​​​ളും പൂ​​​ജ​​​ക​​​ളും മ​​​നു​​​ഷ്യ​​​രു​​​ടെയും പ്ര​​​കൃ​​​തി​​​യു​​​ടെയും സു​​​ര​​​ക്ഷ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു”- ഇ​​​താ​​​യി​​​രു​​​ന്നു ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ.

തു​​​ട​​​ർ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച എ​​​ൻ.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് എം​​​എ​​​ൽ​​​എ ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തെ പു​​​രോ​​​ഹി​​​ത​​​ന്‍റെ പ്ര​​​സം​​​ഗം എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ക്ഷേ​​​ത്ര​​​ത്തെ​​ക്കു​​​റി​​​ച്ചും വി​​​ശ്വാ​​​സ​​​ത്തെ​​ക്കു​​​റി​​​ച്ചും സി​​​പി​​​എ​​​മ്മി​​​ന് വ്യ​​​ക്ത​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ണ്ടാ​​​യി​​​രി​​​ക്കെ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം വി​​​ഡ്ഢി​​​ത്തം എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ട​​​തു​​​ചി​​​ന്ത​​​ക​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ഫേ​​​സ് ബു​​​ക്കും വാ​​​ട്സ് ആ​​​പ്പും അ​​​ട​​​ക്ക​​​മു​​​ള്ള സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ലും ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ച് നി​​​ര​​​വ​​​ധി ട്രോ​​​ളു​​​ക​​​ളും ഇ​​​റ​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ജ​​യ​​രാ​​ജ​​ന്‍റെ പ്ര​​സം​​ഗം ക​​ണ്ണൂ​​ർ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ലും ച​​ർ​​ച്ച​​യാ​​കു​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. 27, 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​രി​​​ലാ​​​ണ് സി​​​പി​​​എം ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്.

Related posts