ആറ് വര്‍ഷം മുമ്പ് നാടുവിട്ട സിസിലി എവിടെ? എരുമേലിയില്‍ നിന്നും ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം നാടുവിട്ട വീട്ടമ്മയെ തേടി പോലീസ്

എ​രു​മേ​ലി: തെ​ളി​യാ​ത്ത പ​ഴ​യ കേ​സു​ക​ൾ പു​ന​ര​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ട​മ്മ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​മ്പാ​വാ​ലി എ​ഴു​കും​മ​ണ്ണ് സ്വ​ദേ​ശി​നി​യാ​യ സി​സി​ലി (35 ) ആ​ണ് ആ​റ് വ​ർ​ഷം മു​മ്പ് നാ​ട് വി​ട്ട​ത്.

ഇ​ഷ്‌​ട​പ്പെ​ട്ട​യാ​ൾ​ക്കൊ​പ്പം ആ​ണ് നാ​ട് വി​ട്ട​തെ​ന്ന് അ​റി​ഞ്ഞെ​ങ്കി​ലും ഇ​വ​രെ​പ്പ​റ്റി നാ​ളി​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്ന് എ​രു​മേ​ലി എ​സ്ഐ ശ്രീ​ജി​ത്ത്‌ അ​റി​യി​ച്ചു. 2012 ഡി​സം​ബ​ർ 30 നാ​ണ് വീ​ട്ട​മ്മ അ​പ്ര​ത്യ​ക്ഷ​യാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ചു എ​രു​മേ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ക്രൈം 5/13 ​പ്ര​കാ​രം എ​ടു​ത്ത കേ​സി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും അ​റി​വു​ണ്ടെ​ങ്കി​ൽ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ. എ​രു​മേ​ലി എ​സ് ഐ 9497980317.

Related posts