സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ എസ്‌തേര്‍ അനില്‍ ! ആഘോഷത്തിന്റെ വീഡിയോ കാണാം…

മലയാളത്തിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്‌തേര്‍ അനില്‍. 2010ല്‍ ജയസൂര്യ നായകനായ നല്ലവനിലൂടെയാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും താരത്തിന്റെ തലവര മാറ്റിയത് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യമായിരുന്നു.

മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

സോഷ്യല്‍ മീഡിയയിലും എസ്‌തേര്‍ സജീവമാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം റെസ്റ്റോറന്റില്‍ ഒന്നിച്ചിരുന്നുള്ള സന്തോഷ നിമിഷങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ടാണ് എസ്തേര്‍ വീഡിയോ പങ്ക് വെച്ചത്.

Related posts

Leave a Comment