ഇത് എന്റെ ആദ്യത്തെ ടാറ്റു ! ശരീരത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് എസ്തര്‍ അനില്‍…

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് എസ്തര്‍ അനില്‍.

ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് എസ്തര്‍ അനില്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

എന്നാല്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം എസ്തറിന് മലയാളികളുടെ ആകെ ഇഷ്ടം നേടിക്കൊടുത്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം.

ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു.

Related posts

Leave a Comment