എ​ന്നാ​ലും ഇ​തെ​ങ്ങ​നെ ! ബോ​ളി​വു​ഡി​ല്‍ യു​വ ആ​ക്ഷ​ന്‍ ഹീ​റോ​യു​മാ​യി ന​ടി എ​സ്ത​ര്‍ പ്ര​ണ​യ​ത്തി​ല്‍ ? സ്റ്റോ​റി പ​ങ്കു​വെ​ച്ച് ന​ടി

മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക വാ​ത്സ​ല്യ​മു​ള്ള ന​ടി​യാ​ണ് എ​സ്ത​ര്‍ അ​നി​ല്‍. മോ​ഹ​ന്‍​ലാ​ലി​ന്റെ മ​ക​ളാ​യി ദൃ​ശ്യം എ​ന്ന സി​നി​മ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് എ​സ്ത​ര്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​ത്. പി​ന്നീ​ട് കൗ​മാ​ര​വും പി​ന്നി​ട്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ യു​വ​ന​ടി​യാ​യി തി​ള​ങ്ങി നി​ല്‍​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി ഗോ​സി​പ്പു​ക​ളാ​ണ് ന​ടി​യെ​ക്കു​റി​ച്ച് പു​റ​ത്തു വ​ന്ന​ത്. അ​തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ് ബോ​ളി​വു​ഡ് താ​ര​വും എ​സ്ത​റും ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള​ത്. നി​മി​ഷ​ന്നേ​രം കൊ​ണ്ടാ​ണ് ഈ ​വാ​ര്‍​ത്ത പ​ര​ന്ന​ത്. ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ പ്ര​തി​ക​രി​ച്ച് എ​ത്തി​യി​രി​ക്കു​യാ​ണ് എ​സ്ത​ര്‍. ന​ടി ദി​ഷ പ​ട്ടാ​ണി​യു​മാ​യി പി​രി​ഞ്ഞ ബോ​ളി​വു​ഡി​ലെ ആ​ക്ഷ​ന്‍​ഹീ​റോ ടൈ​ഗ​ര്‍ ഷ്റോ​ഫു​മാ​യി എ​സ്ത​ര്‍ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ബ​ലം​പ​ക​ര്‍​ന്നു കൊ​ണ്ട് ഇ​വ​രു​ടെ ഫോ​ട്ടോ​യും പു​റ​ത്തു​വ​ന്നു. ബോ​ളി​വു​ഡ് വാ​ര്‍​ത്ത​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഒ​രു പോ​ര്‍​ട്ട​ലി​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ടൈ​ഗ​ര്‍ ഡേ​റ്റ് ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ സ്ഥാ​ന​ത്ത് എ​സ്ത​ര്‍ അ​നി​ലി​ന്റെ മു​ഖം ക​ണ്ട​ത്. ടൈ​ഗ​റും പു​തി​യ കാ​മു​കി​യും നി​ല്‍​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് എ​സ്ത​റി​ന്റെ ഫോ​ട്ടോ…

Read More

ഇത് എന്റെ ആദ്യത്തെ ടാറ്റു ! ശരീരത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് എസ്തര്‍ അനില്‍…

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് എസ്തര്‍ അനില്‍. ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് എസ്തര്‍ അനില്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം എസ്തറിന് മലയാളികളുടെ ആകെ ഇഷ്ടം നേടിക്കൊടുത്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍…

Read More

എന്തൊക്കെയാണ് കൊച്ചേ ഈ കാണിക്കുന്നത് ! അഭ്യാസ പ്രകടനത്തിനു ശേഷം സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്ന എസ്തര്‍; വീഡിയോ വൈറലാകുന്നു…

മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തര്‍ അനില്‍. നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചു. ചാനലുകളില്‍ അവതാരകയായി തിളങ്ങാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്. ഇപ്പോള്‍ എസ്തര്‍ പങ്കു വച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. കൂട്ടുകാര്‍ക്ക് ഒപ്പം പൂളിലേക്ക് എടുത്തു ചാടുന്ന വീഡിയോയാണ് താരം പങ്കു വച്ചത്.

Read More

എന്റെ യോഗ്യത നിശ്ചയിയിക്കുവാന്‍ സാര്‍ ആരാണ് ! തന്റെ ഗ്ലാമര്‍വേഷത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എസ്തര്‍…

നടിമാരുടെ ഗ്ലാമര്‍വേഷത്തെ വിമര്‍ശിക്കുന്ന കപടസദാചാരക്കാര്‍ കേരളത്തില്‍ ധാരാളമുണ്ട്. ഇവര്‍ സൈബറിടത്തില്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞു നടക്കുകയാണ്. ഇത്തരത്തില്‍ ഗ്ലാമര്‍ വേഷം ധരിച്ചതിന് വിമര്‍ശനവുമായി എത്തിയ യുവാവിന് നടി എസ്തര്‍ അനില്‍ നല്‍കിയ ചുട്ടമറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി നടി പങ്കുവെച്ച ഫോട്ടോയുടെ കീഴിലാണ് വിമര്‍ശന കമന്റ് എത്തിയത്.’ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’-ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്നായിരുന്നു നടി ഈ കമന്റിന് നല്‍കിയ മറുപടി. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തയപ്പോള്‍ നടി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. രസകരമായ കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.…

Read More

എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര്‍ പറയുന്നതിങ്ങനെ…

ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര്‍ അനില്‍ ദൃശ്യം-2വിലും അനുമോളായി എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തര്‍ എസ്തറിന്റെ കുറിപ്പ്… ”സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അന്‍സിബയും…

Read More

കോവിഡ് നമ്മുടെ ദൈനംദിനം ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രമേയമാക്കി ഹ്രസ്വചിത്രം ! വയനാട് കളക്ടറും എസ്തറും ജോജുവും അഭിനേതാക്കള്‍;വീഡിയോ വൈറലാകുന്നു…

കോവിഡ് ബാധ നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വചിത്രം വൈറലാകുന്നു. വയനാട് ജില്ലാ ഭരണകൂടമാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ശീലങ്ങള്‍ മാറണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജിനും എസ്തര്‍ അനിലിനുമൊപ്പം ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയും അഭിനയിച്ചിട്ടുണ്ട്. വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.കെ.അനില്‍ കുമാറാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍. ആയുര്‍വേദ ചികിത്സക്കായെത്തി ലോക്ഡൗണ്‍ കാരണം തിരിച്ചുപോകാനാവാതെ വയനാട്ടില്‍ തന്നെ തുടരേണ്ടി വന്ന കാര്യം നടന്‍ ജോജു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. എസ്തറും ജോജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിലെ മാറുന്ന ജീവിതങ്ങളെ ക്കുറിച്ചും, ശീലങ്ങള്‍ മാറ്റേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ചും പറയുന്നു. ഇതിനോടകം നിരവധി ആളുകള്‍ ഹ്രസ്വചിത്രം കണ്ടു കഴിഞ്ഞു.

Read More

വസ്ത്രം കുറച്ചു കൂടി കുറയാമായിരുന്നു ! നടി എസ്തറിനു നേരെ അശ്ലീല കമന്റ് ആക്രമണവുമായി സദാചാരവാദികള്‍

മലയാള സിനിമയിലെ യുവനടി എസ്തറിനെതിരേ സദാചാരവാദികളുടെ ആക്രമണം. താരം നടത്തിയ മേക്ക് ഓവര്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് സദാചാരവാദികള്‍ അശ്ലീല കമന്റുമായി ആക്രമണം ആരംഭിച്ചത്. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്’, ‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ’ തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് പ്രതീക്ഷപ്പെട്ടത്. എന്നാല്‍ എസ്തറിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.

Read More