മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​എം​എ​ൽ​എ​യു​മാ​യി​രു​ന്ന റോസമ്മ ചാക്കോ അന്തരിച്ചു

കോ​ട്ട​യം/​തോ​ട്ട​യ്ക്കാ​ട്: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​എം​എ​ൽ​എ​യു​മാ​യി​രു​ന്ന റോ​സ​മ്മ ചാ​ക്കോ (93) നി​ര്യാ​ത​യാ​യി. ഇ​ന്നു രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​ന്ത്യം. സി. ​ചാ​ക്കോ​യു​ടെ​യും മ​രി​യ​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ളാ​യി 1927 മാ​ർ​ച്ച് 17നാ​ണ് ജ​ന​നം.

ഇ​ടു​ക്കി, ചാ​ല​ക്കു​ടി, മ​ണ​ലൂ​ർ എ​ന്നീ മൂ​ന്നു വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു. 1982ൽ ​ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്. പി​ന്നീ​ട് 1987ൽ ​ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും പ​ത്താം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ​ലൂ​രി​ൽ​നി​ന്നും ജ​യി​ച്ചു.

കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റാ​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​യാ​ണ്. മ​റ്റ​ന്നാ​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​നു മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സംസ്കരിക്കും.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഓ​ക്്ടോ​ബ​ർ 31നു ​മ​ഹി​ള ാകോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​യ്ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചി​രു​ന്നു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

Related posts