പ്ലസ്ടു പരീക്ഷയിൽ ഉത്തരമെഴുതിയ അഡീഷണൽ ഷീറ്റ് തിരികെ വാങ്ങിയ ശേഷം മറ്റൊരു പേപ്പർ നൽകി; പകർത്തിയെഴുതാ നുള്ള സമയം തന്നില്ലെന്ന് വിദ്യാർഥി; ചോദ്യം ചെയ്തപ്പോൾ ടീച്ചർ ഭീഷണിപ്പെടുത്തി

examമാ​വേ​ലി​ക്ക​ര: മേ​ൽ​നോ​ട്ട​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ട് പ​രീ​ക്ഷ​യെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന് വി​ദ്യാ​ർ​ത്ഥി​യു​ടെ പ​രാ​തി. ചെ​ട്ടി​കു​ള​ങ്ങ​ര എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ക​ണ്ണ​മം​ഗ​ലം ചി​ത്തി​ര വീ​ട്ടി​ൽ അ​ശ്വി​ൻ.​ആ​ർ.​കു​മാ​റാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഗ​ണി​ത ശാ​സ്ത്ര പ​രീ​ക്ഷ​യ്ക്ക് അ​ഡീ​ഷ​ണ​ൽ പേ​പ്പ​ർ ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് മേ​ൽ​നോ​ട്ട​ക്കാ​രി​യാ​യ ടീ​ച്ച​ർ ര​ണ്ടു പ്രാ​വ​ശ്യം പേ​പ്പ​റു​ക​ൾ ന​ൽ​കി.  പ്ര​സ്തു​ത പേ​പ്പ​റു​ക​ളി​ൽ പൂ​ർ​ണ​മാ​യും ഉ​ത്ത​രം എ​ഴു​തി​യ​തി​ന് ശേ​ഷം പ​രീ​ക്ഷ​യു​ടെ പ​കു​തി സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ടീ​ച്ച​ർ അ​തി​ൽ ഹോ​ളോ​ഗ്രാം പ​തി​പ്പി​ച്ച​താ​ണെ​ന്ന പ​റ​ഞ്ഞ് പ​ക​രം ഹോ​ളോ​ഗ്രാം ഇ​ല്ലാ​ത്ത പേ​പ്പ​റു​ക​ൾ ന​ൽ​കി.

എ​ന്നാ​ൽ അ​തി​ലൂ​ടെ ത​നി​ക്ക് ന​ഷ്ട​മാ​യ സ​മ​യം പ​രീ​ക്ഷ എ​ഴു​തു​വാ​നാ​യി ന​ൽ​കി​യി​ല്ല. നി​ശ്ചി​ത സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും ഉ​ത്ത​ര ക​ട​ലാ​സു​ക​ൾ തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നെ കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ൾ ഇ​വ​ർ ഭീ​ഷ​ണി പെ​ടു​ത്തി.
ഉ​ത്ത​ര​മെ​ഴു​തി പേ​പ്പ​റു​ക​ൾ സ്കൂ​ളി​ന്‍റെ പ​ക്ക​ലും ബാ​ക്കി​യു​ള്ള​വ​യാ​ണ് മൂ​ല്യ നി​ർ​ണ​യ​ത്തി​ന് പോ​യി​രി ക്കു​ന്ന​തെ​ന്നും ത​ന്‍റെ ഭാ​വി​യെ ഇ​തി സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ശ്വി​ൻ  പ​റ​ഞ്ഞു.

പ​രാ​തി​യു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​രേ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നേ​യും സ​മീ​പി​ച്ചെ​ങ്കി​ലും മേ​ൽ​നോ​ട്ട​ത്തി​ന് നി​ന്ന ടീ​ച്ച​റി​ന്‍റെ ഭാ​ഗം ന്യാ​യി​ക​രി​ച്ചാ​ണ് അ​വ​ർ സം​സാ​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യിേ·​ൽ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ​യ ുള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ത​നി​ക്ക് ന​ഷ്ട​മാ​യ സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ്റൊ​രു പ​രീ​ക്ഷ ത​നി​ക്കാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​ശ്വി​ന്‍റെ ആ​വ​ശ്യം.

Related posts