നീളന്‍ പഴുതാര കണക്കെ…. ഒരേക്കര്‍ നീളത്തില്‍ പിന്‍ അടിച്ചു വച്ചിട്ടുണ്ട്….ആ മുറിവെന്നെ വേദനിപ്പിച്ചതേയില്ല; നൊമ്പരപ്പെടുത്തുന്ന കുറിപ്പ്…

മഹാമാരികളില്‍ ഒന്നാം സ്ഥാനമാണ് കാന്‍സറിനുള്ളത്. കാന്‍സറിന്റെ ദുരിതങ്ങള്‍ അനുഭവിച്ചവര്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കു പോലും ആ വേദന അനുഭവവേദ്യമാകും.

അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ജിന്‍സി ബിനു. കാന്‍സറിന്റെ പേരില്‍ കയറിയിറങ്ങിയ സര്‍ജറികള്‍ തളര്‍ത്തിയ ശരീരത്തിന് ഇന്നും ആ വേദനയുടെ മരവിപ്പുണ്ടെന്ന് ജിന്‍സി പറയുന്നു.

ആ വേദന അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ ഭീകരത അറിയുവാന്‍ കഴിയൂ എന്നും അത് ഇന്നും മനസ്സിലുണ്ടെന്നും ജിന്‍സി ഫേസ്ബുക്കില്‍ കുറിക്കുന്നു…

ജിന്‍സിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…

ക്യാന്‍സര്‍ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളില്‍…..ഒന്നില്‍ നിന്നുള്ള കടമെടുക്കല്‍….ആ അനുഭവം വായിച്ചപ്പോള്‍ ഇത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല….

കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവര്‍ക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പില്‍ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി….

ബോധം തെളിയുമ്പോ…..ദേ…. പോയി….പകുതി.

ആര്‍സിസിയില്‍ ഓപ്പറേഷന്‍ തീയതി തീരുമാനിച്ചപ്പോള്‍ മുതല്‍… മനസില്‍….ഓ…. ഇത്…. വല്യ കാര്യൊന്നുല്ല….രണ്ടു സിസേറിയന്‍…..പിന്നൊരു ലാപ്രോസ്‌കോപി…. ഇതൊക്കെ സഹിച്ചെങ്കി പിന്നെ…ഇതെന്തോന്ന്??

ആ ധൈര്യത്തിലങ്ങട്ട് പോയി?? സര്‍ജറിചെക്കപ്പിനു വന്ന എല്ലാ ഡോക്ടര്‍മാരും എനിക്ക് പ്രതീക്ഷ തന്നുകൊണ്ടിരുന്നു….കീമോ ചെയ്തപ്പോ ട്യൂമറൊക്കെ ചുരുങ്ങീട്ടുണ്ട്…..അതുമാത്രം റീമൂവ് ചെയ്യാനാ നോക്കുന്നത്…. പേടിക്കണ്ടാട്ടോ????

അങ്ങനെ….സര്‍ജറി ഡേറ്റ്…. ആദ്യത്തെ സര്‍ജറി എനിക്ക്…. രാവിലെ 8.30 ആയപ്പോഴേക്കും കുളിച്ചു ചുന്ദരിക്കുട്ടിയായി ടേബിളില്‍ ??സീനിയര്‍ ഡോക്ടര്‍ വന്നു… വിശേഷങ്ങളൊക്കെ ചോദിച്ചു….എന്നിട്ട് പറഞ്ഞു….

ഓപ്പണ്‍ ചെയ്തു നോക്കട്ടെ…. പ്രശ്നങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ഫുള്‍ റിമൂവ് ചെയ്തേക്കും….അത് അഡ്ജസ്റ്റ് ചെയ്യാന്‍ മനസ് റെഡിയാക്കി വച്ചോ….ന്ന്????

പിന്നെ….കണ്ണുതുറന്നപ്പോ….നേരിയ വെളിച്ചത്തില്‍….ഒന്നുരണ്ടു മാലാഖമാര്‍……. ഞാന്‍ ഭൂമിയില്‍ തന്നെ…. ജീവനുണ്ട്?? ഇതൊക്കെ തിരിച്ചറിയാന്‍ കുറച്ചു നിമിഷങ്ങളെടുത്തു…..ഒന്നുകൂടി…. തിരിച്ചറിഞ്ഞു….ശരീരം പാതി മുറിക്കപ്പെട്ടിരിക്കുന്നു….

നെഞ്ചകത്തേക്ക് ഒരു അഗ്നികുണ്ഡം വന്നു പതിച്ചത് പോലെ…..കണ്ണുനിറഞ്ഞൊഴുകിയതും, ചങ്ക് വിങ്ങിപൊട്ടിയതും ആരും കണ്ടില്ല….നീളന്‍ പഴുതാര കണക്കെ….

ഒരേക്കര്‍ നീളത്തില്‍ പിന്‍ അടിച്ചു വച്ചിട്ടുണ്ട്….ആ മുറിവെന്നെ വേദനിപ്പിച്ചതേയില്ല…..അതുകൊണ്ടുണ്ടായ മനസിന്റെ മുറിവ്….എത്ര ഭീകരമാണ്…. മരുന്നില്ല…. പങ്കു വയ്ക്കാന്‍ കഴിയില്ല….പങ്കു വച്ചാലും ലോകത്തൊരാള്‍ക്കും ആ നോവ് മനസിലാക്കാന്‍ കഴിയില്ല??????

ഇതൊക്കെ സര്‍വ്വസാധാരണമല്ലേ….

രോഗം വന്നാല്‍ ഇതല്ലേ പറ്റൂ…. ന്ന് പറയും??

അന്നത്തെ മരവിപ്പ് വര്‍ഷങ്ങള്‍ക്കിപ്പുറവും…

അങ്ങനെ തന്നെ…. പക്ഷേ….മനസിനെ നുമ്മ നല്ല തല്ലുകൊടുത്ത് പറഞ്ഞു പഠിപ്പിച്ചു… ഇവിടം….. ഇങ്ങനെയാണ്….ന്ന്? എന്നാലും…. ഇടയ്ക്കിടെ….. ചില കടുത്ത ഓര്‍മപ്പെടുത്തലുകളുണ്ട്….തണുപ്പിടങ്ങളുള്ള കുളിനേരവും….എല്ലാ കുറവുകളും മറച്ചൊരുങ്ങുന്ന ചമയമുറികളിലും

Related posts

Leave a Comment