റെഡിമിക്‌സ് കോണ്‍ക്രീറ്റ് അനുവദിക്കാനാകില്ല, പകരം..! സി​ഐ​ടി​യു, ഐ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​ക​ള്‍ സ്ഥാ​പി​ച്ചു; അ​നാ​വ​ശ്യ ഇ​ട​പെ​ട​ലെ​ന്ന് ക​രാ​റു​കാ​ര്‍

റാ​ന്നി: റാ​ന്നി, അ​ത്തി​ക്ക​യ​ത്ത് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്ത് സി​ഐ​ടി​യു, ഐ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​ക​ള്‍ സ്ഥാ​പി​ച്ചു നി​ര്‍​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ക​രാ​റു​കാ​ര്‍ രം​ഗ​ത്ത്.

റെ​ഡി​മി​ക്‌​സ് കോ​ണ്‍​ക്രീ​റ്റ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും പ​ക​രം യൂ​ണി​യ​ന്‍​കാ​രെ ഉ​പ​യോ​ഗി​ച്ച് മാ​നു​വ​ല്‍ ആ​യി ചെ​യ്യ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

അ​ല്ലാ​ത്ത​പ​ക്ഷം അ​വ​ര്‍​ക്ക് നോ​ക്കു​കൂ​ലി ആ​യി ഒ​രു നി​ശ്ചി​ത തു​ക കൊ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്രൈ​വ​റ്റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്‌​സ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

അ​ത്തി​ക്ക​യം, വ​ലി​യ​കു​ളം, ചൂ​ര​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റിം​ഗ് ചെ​യ്ത് പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രെ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ലേ​ബ​ലി​ല്‍ ജോ​ലി​യെ​ടു​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ക​രാ​റു​കാ​ര്‍​ക്കു​ള്ള​ത്.

എ​ല്ലാ ത​ര​ത്തി​ലും അ​തീ​വ പ്ര​തി​സ​ന്ധി​ക​ളി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന ചെ​റു​കി​ട ക​രാ​റു​കാ​ര്‍​ക്കു​നേ​രെ​യു​ള്ള ഇ​ത്ത​രം ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റ് മ​നോ​ജ് കു​മാ​ര്‍, സെ​ക്ര​ട്ട​റി സാ​ഗ​ര്‍ ഷ​റീ​ഫ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment