പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ; സ്വ​ന്തം ജി​ല്ല​യി​ല്‍ സ്ഥാ​നം​നേ​ടി ഏ​ഴാ​റ്റു​മു​ഖം റോ​ഡ്;  പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ത്തിനായി 25 ല​ക്ഷം രൂ​പ​യും

അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സ്ഥി​തി ചെ​യ്തി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തൃ​ശൂ​ർ ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന അ​ടി​ച്ചി​ലി മു​ത​ല്‍ ഏ​ഴാ​റ്റു​മു​ഖം പ്ര​കൃ​തി​ഗ്രാ​മം വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി. ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ റോ​ഡ് എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ത്ത​ര​വി​റ​ക്കി. പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 25 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ല്‍ മു​രി​ങ്ങൂ​രി​ല്‍ നി​ന്നാ​രം​ഭി​ച്ച് ചാ​ല​ക്കു​ടി പു​ഴ​യു​ടെ വ​ട​ക്കേ​തീ​ര​ത്തു​കൂ​ടി മേ​ലൂ​ര്‍ വ​ഴി 17.205 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് പൊ​തു​മ​രാ​മ​ത്ത് എ​റ്റെ​ടു​ത്ത കാ​ലം മു​ത​ല്‍ തൃ​ശൂ​ര്‍ ഡി​വി​ഷ​നു കീ​ഴി​ലാ​യി​രു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ക​ട്ടെ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ അ​ടി​ച്ചി​ലി വി​ട്ട് കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞു നോ​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ അ​ടി​ച്ചി​ലി മു​ത​ല്‍ ഏ​ഴാ​റ്റു​മു​ഖം വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ര്‍ റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​താ​യി.

റോ​ഡ് എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന മു​ന്നൂ​ര്‍​പ്പി​ള്ളി, ഏ​ഴാ​റ്റു​മു​ഖം നി​വാ​സി​ക​ള്‍ മു​റ​വി​ളി​ക്ക് നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​രു​ന്നി​ല്ല. റോ​ജി എം. ​ജോ​ൺ എം​എ​ല്‍​എ​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ ഒ​ടു​വി​ൽ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഏ​ഴാ​റ്റു​മു​ഖം വെ​റ്റി​ല​പ്പാ​റ, അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ല്‍, വാ​ല്‍​പ്പാ​റ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ മ​ധ്യ-​ദ​ക്ഷി​ണ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തും ടൂ​റി​സം വി​ക​സ​ന​ത്തി​ന് അ​ത്യാ​ന്താ​പേ​ക്ഷി​ത​വു​മാ​യ അ​ടി​ച്ചി​ലി-​ഏ​ഴാ​റ്റു​മു​ഖം റോ​ഡ് എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ലേ​യ്ക്ക് മാ​റ്റാ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ​യെ മൂ​ക്ക​ന്നൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, ക​റു​കു​റ്റി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. പോ​ളി എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Related posts