പ്രണയദിനത്തില്‍ കാണാന്‍ പറ്റിയ ചിത്രം ‘എസ്ര’യെന്ന് പൃഥിരാജ്! കാരണം വ്യക്തമാക്കിയുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

maxresdefaultപ്രണയദിനത്തില്‍ തന്റെ പ്രിയഭാജനവുമൊത്ത് ഒരു റൊമാന്റിക് സിനിമ കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ഇത്തരത്തില്‍ സിനിമ കാണാനായി തയാറെടുത്തിരിക്കുന്നവര്‍ക്ക് നിരാശയാണ് ഫലം. കാരണം ഈ വര്‍ഷം റൊമാന്റിക്ക് ചിത്രങ്ങളൊന്നും തന്നെ മലയാളത്തില്‍ റിലീസായിട്ടില്ല. പകരം തിയറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നതോ മുഴുനീള ഹൊറര്‍ പടവും. ഇക്കാരണത്താല്‍ പ്രണയദിനത്തില്‍ ഏത് ചിത്രം കാണും എന്ന കമിതാക്കളുടെ സംശയത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ പൃഥിരാജ്.

ഈ പ്രണയ ദിനത്തില്‍ കാമുകി അല്ലെങ്കില്‍ കാമുകനുമായി കാണാന്‍ പറ്റിയ ഏറ്റവും മികച്ച ചിത്രം എസ്രയാണെന്നാണ് പൃഥിരാജിന്റെ അഭിപ്രായം. താന്‍ നായകനായ ചിത്രം എന്ന കാരണമല്ല പൃഥിരാജ് ഇതിന് പറയുന്നത്. കാമുകീകാമുകന്മാര്‍ തീര്‍ച്ചയായും എസ്ര കാണാന്‍ പോകുന്ന രീതിയിലുള്ള വിശദീകരണമാണ് പൃഥിരാജ് ഇതിന് പറയുന്നത്. സ്വന്തം ചിത്രത്തിനുള്ള വെറും പ്രമോഷന്‍ മാത്രമായി ഇതിനെ കാണണ്ട. പ്രണയവും ഹൊറര്‍ ചിത്രവും തമ്മിലെന്തു ബന്ധം എന്ന് ചിന്തിക്കുകയും വേണ്ട.

എസ്ര കാണുന്നതിലെ നേട്ടം എന്ന് പൃഥിരാജ് എടുത്തുപറയുന്ന കാര്യം ഇതാണ്. എസ്ര കാണുന്ന സമയത്ത് പേടിക്കുന്ന കാമുകി നിങ്ങളെ ശക്തമായി കെട്ടിപ്പിടിക്കും. കാമുകിയടെ ഒരു ആലിംഗനം  ഈ പ്രണയദിനത്തില്‍ നിങ്ങള്‍ കൊതിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണണം എന്നാണ് പൃഥിരാജ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പൃഥ്വിരാജ് വ്യക്തമാക്കിയത്. മണിക്കൂറുകള്‍ക്കകം പോസ്റ്റ് വൈറലാവുകയും ചെയ്തു. വാലന്റൈന്‍സ് ദിനത്തിന്റെ ആശംസകള്‍ ആരാധകര്‍ക്ക് നേരാനും പൃഥിരാജ് മറന്നില്ല.

Related posts