കുട്ടിയെ വേണ്ടെ കെട്ടരുത്…! ആദ്യഭാര്യയി ലുള്ള പ​ന്ത്ര​ണ്ടു​കാരൻ മകനെ ആ​ക്ര​മി​ക്കാ​നു​ള്ള പി​താ​വി​ന്‍റെ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

ktm-arrest-lതു​റ​വൂ​ർ: പ​ന്ത്ര​ണ്ടു​കാ​ര​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു പോ​ലീ​സി​നു കൈ​മാ​റി.   ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തു​റ​വൂ​ർ ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ള​മം​ഗ​ലം വ​ട​ക്ക് സ്വ​ദേ​ശി​ശു​ടെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള കു​ട്ടി​യെ​യാ​ണ് മ​ർ​ദി​ക്കാ​നും വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ടു​വാ​നം ശ്ര​മി​ച്ച​ത്.

കു​ട്ടി ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തു​റ​വു​ർ ക​വ​ല​യി​ലെ ടാ​ക്സി ്രെ​ഡെ​വ​ർ​മാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.      സ്ഥ​ല​ത്തെ​ത്തി​യ കു​ത്തി​യ​തോ​ട് പോ​ലീ​സ് കു​ട്ടി​യു​ടെ അ​ച്ഛ​നേ​യും ര​ണ്ടാ​ന​മ്മ​യേ​യും കു​ട്ടി​യെ​യും സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു പോ​വു​ക​യും താ​ക്കീ​ത് ചെ​യ്ത് വി​ടു​ക​യും ചെ​യ്തു.   മു​ന്പും പ​ല​ത​വ​ണ ഇ​യാ​ൾ കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​പ​ണം ഉ​ണ്ട്.

Related posts