ഫേസ് ബു​ക്ക് ലൈ​വ് ന​ൽ​കി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്..?  സുഹൃത്തിന്‍റെ ജീവൻ രക്ഷിക്കാനായ സന്തേഷത്തിൽ ബാബുരാജ്;  ആ രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ച്    പറയുന്നത്

ക​ടു​ത്തു​രു​ത്തി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ സ​മ​യോ​ചിത​മാ​യ ഇ​ട​പെ​ട​ൽ യുവാവിനെ ര​ക്ഷ​പ്പെടു​ത്തി. ഇ​ന്ന​ലെ വെ​ളു​പ്പി​ന് ര​ണ്ടു മ​ണി​യോ​ടെ വെ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​രി​ക്കോ​ടി​ലാ​ണ് സം​ഭ​വം. മൂ​ർ​ക്കാ​ട്ടു​പ​ടി​യി​ൽ അ​ൻ​സി​ല സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന കാ​രി​ക്കോ​ട് സ്വ​ദേ​ശി ബാ​ബു​രാ​ജ് വ​ട്ട​ക്കാ​ട്ടി​ലാ​ണ് ത​ന്‍റെ സു​ഹൃ​ത്ത് കൂ​ടി​യാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

സ്റ്റു​ഡി​യോ​യി​ലെ ജോ​ലി​ക്കി​ട​യി​ലാ​ണ് ഫേസ് ബു​ക്കി​ലൂ​ടെ വെ​ളു​പ്പി​ന് ര​ണ്ടു മ​ണി​യോ​ടെ ലൈ​വ് കാ​ണു​ന്ന​ത്. അ​പ്പോ​ൾ ത​ന്നെ ബാ​ബു​രാ​ജ് വെ​ള്ളൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ സ്റ്റേ​ഷ​നി​ൽ ജീ​പ്പി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പോ​ലീ​സ് എ​ത്താ​ൻ വൈ​കി​യ​പ്പോ​ൾ ബാ​ബു​രാ​ജ് ത​ന്നെ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യും പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ അ​ക​ത്ത് ക​ട​ന്ന് യു​വാ​വി​നെ ആ​ത്മ​ഹ​ത്യ​യി​ൽ നി​ന്നും പി​ന്തി​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

. ബാ​ബു​രാ​ജ് ചെ​ല്ലു​ന്പോ​ൾ ക​ട്ടി​ലി​ൽ ക​യ​റി​നി​ന്ന് ക​ഴു​ത്തി​ൽ കു​ടു​ക്കി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.മൊ​ബൈ​ൽ ഫോ​ണ്‍ ജ​ന​ലി​ൽ ഓ​ണാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ൽ യു​വാ​വി​ന്‍റെ അ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. യു​വാ​വ് അ​വി​വാ​ഹി​ത​നാ​ണ്. ഇതേസ​മ​യം വെ​ള്ളൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Related posts