ഫേസ്ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഫേസ്ബുക്കില്‍ ഇനിമുതല്‍ ഡിസ്‌ലൈക്ക് ബട്ടനും; ഫേസ്ബുക്കിലെ പോസ്റ്റുകളുടെ എണ്ണത്തില്‍ കുറവുവരാന്‍ സാധ്യത

Facebook-Dislike-Button-775547മനസില്‍ തോന്നുന്ന പ്രതികരണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു വര്‍ഷം മുമ്പാണ് ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. ഫേസ്ബുക്കിന്റെ ഡിസ്‌ലൈക്ക് ബട്ടനുകളേക്കുറിച്ച് അതിനേക്കാള്‍ മുമ്പേ കേട്ടു തുടങ്ങിയതാണ്. എന്നാല്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. പക്ഷേ പറഞ്ഞുകേട്ടതുപോലെ ഉടനൊന്നും ഡിസ്‌ലൈക്ക് ബട്ടണുകള്‍ ഫേസ്ബുക്കില്‍ അവതരിച്ചില്ല. എന്നലിപ്പോളിതാ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു.

ലൈക്ക് കൊടുക്കുമ്പോള്‍ പതിയുന്ന തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്‌ലൈക്ക് ബട്ടണ്‍. അടുത്ത അപ്ഡേഷനില്‍ മെസ്സെഞ്ചെറിലാണ് ആദ്യം ഡിസ്‌ലൈക്ക് പരീക്ഷിക്കുക. നിലവില്‍ ലഭ്യമായ ആറ് റിയാക്ഷനുകള്‍ക്ക് സമമായിരിക്കും ഇതും. എത്ര റിയാക്ഷന്‍ ലഭിച്ചു എന്നുസൂചിപ്പിക്കുന്ന റിയാക്ഷന്‍ കൗണ്ടറും ഇതോടൊപ്പമുണ്ടാവും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിക്കുന്നത്. ഓരോരുത്തരും പോസ്റ്റുകളോടുള്ള മനോഭാവമനുസരിച്ച് തിരഞ്ഞെടുക്കുന്ന റിയാക്ഷനുകള്‍ ഏറെ ശ്രദ്ധനേടി. 300 ബില്ല്യണ്‍ റിയാക്ഷനാണ് ഒരു വര്‍ഷം കൊണ്ട് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ലവ് റിയാക്ഷനാണ്. ഏതായാലും ഒരു കാര്യമുറപ്പാണ്. ഇനി മുതല്‍ ഫേസ്ബുക്കില്‍ വീഴുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവും.

Related posts