ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രേ ഫേസ്ബുക്കില്‍ പോ​സ്റ്റ്! കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കെ​തി​രേ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യും പാ​സ്റ്റ​ർ​മാ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക സ്പ​ർ​ധ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഫെ​യ്സ്ബു​ക്കി​ൽ ക​മ​ന്‍റു​ക​ൾ എ​ഴു​തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കെ​തി​രെ ത​ല​ശേ​രി ഡി​വൈ​എ​സ്പി കേ​സെ​ടു​ത്തു.

നൂ​റാം​തോ​ട് മ​ച്ചു​ക്കു​ഴി​യി​ൽ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ക്കി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ പോ​സ്റ്റി​ട്ട​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

Related posts