ഫഹദ് ഫാസിൽ നായകനായി നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കരാട്ടെ ചന്ദ്രൻ’ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. കരാട്ടെ ചന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നു. വിജയരാഘവൻ, ജോണി ആന്റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും.
140 ദിവസത്തെ ചിത്രീകരണം ആണ് കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ഉണ്ടാകും. മലയാളത്തിലെ ശ്രദ്ധേയ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മഹേഷിന്റെ പ്രതികാരം’ മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്നു റോയ്. ഛായാഗ്രഹണം: രാകേഷ് ഹരിദാസ്, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, കലാസംവിധാനം: വിവേക് കളത്തിൽ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
