അമീർ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രണയ സിനിമ പ്രേംപാറ്റയുടെ പുതിയ ക്യാരക്ടർ ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററിൽ നടി അനുശ്രീയുടെ ലുക്കാണുള്ളത്. എയർ ഹോസ്റ്റസ് ലുക്കിലാണ് അനുശ്രീ.
അനുശ്രീയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം നവംബർ 27 ന് തിയറ്ററുകളിലെത്തും.
ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവരെ കൂടാതെ നാൽപ്പതോളം പുതുയുവമുഖങ്ങളും പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരതന്നെ പ്രേംപാറ്റയിലുണ്ട്. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’.
