യുവതി വീട്ടിലെത്തിയപ്പോള്‍ റീത്തുമായി നാട്ടുകാരും ബന്ധുക്കളും, മരിച്ച പെണ്‍കുട്ടിയെ നേരില്‍ കണ്ട് ആളുകള്‍ ഞെട്ടി, ചങ്ങന്‍കുളങ്ങരയില്‍ ഇരുപത്തിമൂന്നുകാരി കാറിടിച്ചു മരിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റ് വരുത്തിവച്ചത്

carഇരുപത്തി മൂന്നുകാരിയായ യുവതി കാറിടിച്ചു മരിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. യുവതിയുടെ പേരും മേല്‍വിലാസവും ജമാഅത്തിന്റെ പേര് വിവരം സഹിതവുമായിരുന്നു പോസ്റ്റ്. ഓച്ചിറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രാത്രിയില്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി വരുമ്പോള്‍ ഓച്ചിറ ചങ്ങന്‍കുളങ്ങരക്ക് സമീപം അമിത വേഗതയിലെത്തിയ കാര്‍ യുവതി സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയുമായിരുന്നു എന്നായിരുന്നു വ്യാജ പ്രചരണം.

വാര്‍ത്തയറിഞ്ഞെത്തിയ ബന്ധുക്കള്‍ മയ്യിത്ത് കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് താന്‍ മരിച്ച വിവരം അറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഏറെ ദൂരത്ത് നിന്നും നിരവധി ബന്ധുക്കളാണ് യുവതിയുടെ വീട്ടിലേക്ക് വ്യാജവാര്‍ത്ത വിശ്വസിച്ചെത്തിയത്. സജിന എന്ന ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. യുവതിയുടെ ഫോട്ടോ സംഘടിപ്പിച്ച് വ്യാജവാര്‍ത്ത ചെയ്തത് അടുത്തറിയാവുന്ന ആരോ ആണെന്ന് യുവതി പറയുന്നു.

നാലു വര്‍ഷത്തെ പഴക്കമുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. തന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റ് രീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമോ എന്ന ആശങ്കയിലാണ് യുവതി. ഈ സംഭവം യുവതിയുടെ വിവാഹ ബന്ധത്തില്‍ ഏറെ വിള്ളലുണ്ടാക്കിയതായും യുവതി പറഞ്ഞു. ഓച്ചിറ പോലീസിനും കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യുവതി.

Related posts