എസ്ബിഐ അ​ട​ക്കം പ്ര​മു​ഖ ബാ​ങ്കു​ക​ൾ സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ കു​റ​ച്ചു

SBIമും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) അ​ട​ക്കം പ്ര​മു​ഖ ബാ​ങ്കു​ക​ൾ സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ കു​റ​ച്ചു. എ​സ്ബി​ഐ ഒ​ഴി​ച്ചു​ള്ള ബാ​ങ്കു​ക​ൾ ചി​ല കാ​ലാ​വ​ധി​ക​ളി​ലേ​തി​നു പ​ലി​ശ കൂ​ട്ടു​ക​യും ചെ​യ്തു.

ര​ണ്ടു​വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ താ​ഴെ വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ എ​സ്ബി​ഐ 6.75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.25 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. മൂ​ന്നു​മു​ത​ൽ പ​ത്തു​വ​രെ വ​ർ​ഷ​ത്തേ​ക്കു​ള്ള​തി​ന് 6.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.25 ശ​ത​മാ​ന​മാ​ക്കി.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ഒ​രു​വ​ർ​ഷം മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ​യു​ള്ള​വ​യു​ടെ പ​ലി​ശ ഏ​ഴി​ൽ​നി​ന്ന് 6.9 ശ​ത​മാ​ന​മാ​ക്കി. ര​ണ്ടു​വ​ർ​ഷം മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ​യു​ള്ള​തി​ന് 6.85 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.9 ശ​ത​മാ​ന​മാ​യി പ​ലി​ശ കൂ​ട്ടി. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ വ​ർ​ഷ​ത്തി​ന് 6.5-ൽ ​നി​ന്ന് 6.75 ശ​ത​മാ​ന​മാ​യി പ​ലി​ശ കൂ​ട്ടി.

Related posts