എന്‍റെ സാറേ..! വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്ന പാർട്ടി ഗ്രാമം തെക്കൻ കേരള ത്തിലും; വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലാണ് പാർട്ടി ഗ്രാമമമെന്ന പേരിൽ ബോ​ർ​ഡ് കാണ​പ്പെട്ടത്

parti-gramamകാ​ട്ടാ​ക്ക​ട:    വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മാ​ത്രം കാ​ണു​ന്ന പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ൾ ഇ​പ്പോ​ൾ തെ​ക്ക​ൻ  കേ​ര​ള​ത്തി​ലും വ​രു​ന്നു​വോ.  അ​ത്ത​ര​മൊ​രു ഗ്രാ​മ​ത്തി​ന്‍റെ ബോ​ർ​ഡ് ത​ല​സ്ഥാ​ന​ജി​ല്ല​യി​ലും ത​ല​പൊ​ക്കി. വി​ള​പ്പി​ൽ  പ​ഞ്ചാ​യ​ത്തി​ലെ നൂ​ലി​യോ​ട് ഭാ​ഗ​ത്താ​ണ് സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമമമെന്ന പേരിൽ  ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെട്ടത്.

ആ​ദ്യം വെ​റു​മൊ​രു ഫ്ള​ക്സാ​യി​ട്ടാ​യി​രു​ന്നു  ഇ​ത് ക​ണ്ട​ത്. ര​ണ്ടു​നാ​ൾ ക​ഴി​ഞ്ഞ് അ​വി​ടെ കോ​ണ്‍​ക്രീ​റ്റ് കൊ​ണ്ട് ഉ​റ​പ്പി​ച്ച ഉ​റ​പ്പാ​ർ​ന്ന ബോ​ർ​ഡ്  കാ​ണ​പ്പെ​ട്ടു.​വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും കാ​വി​ൻ​പു​റ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് ബോ​ർ​ഡ്. എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് നൂ​ലി​യോ​ട്.

പി​ന്നെ എ​ങ്ങി​നെ ഇ​വി​ടെ ഇ​ത് വ​ന്നു  എ​ന്ന​ത് അ​വ്യ​ക്തം. വി​ള​പ്പി​ൽ​ശാ​ല പ​ഞ്ചാ​യ​ത്തി​ലാ​ണ് സി​പി​എ​മ്മി​ന്‍റെ ഇഎംഎ​സ് അ​ക്കാ​ഡ​മി. എ​ന്നാ​ൽ അ​വി​ടെ പോ​ലും പാ​ർ​ട്ടി ഗ്രാ​മ​മി​ല്ല . കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് നൂ​ലി​യോ​ട്. സി​പി​എ​മ്മി​ലെ ഐ .ബി സ​തീ​ഷാ​ണ് എംഎ​ൽ​എ.

Related posts