കാർ ലോറിയിൽ ഇടിച്ച് അധ്യാപിക മരിച്ചു; സഹോദരിയുടെ കല്യാണത്തിന് ​ഗൽഫിൽ നി​ന്നെ​ത്തു​ന്ന മ​ക​നെ സ്വീ​ക​രി​ക്കാ​ൻ പോകുമ്പോളായിരുന്നു അപകടം

laila-accident-deathഅ​ങ്ക​മാ​ലി: ഗ​ൾ​ഫി​ൽ നി​ന്നെ​ത്തു​ന്ന മ​ക​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ ദ​മ്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. ഭാ​ര്യ മ​രി​ച്ചു. ഭ​ർ​ത്താ​വ് പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ. മു​ണ്ട​ക്ക​യം ആ​ഞ്ഞി​ലി​മു​ട്ടി​ൽ സ​തീ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും ഒ​ള​യ​നാ​ട് എ​സ്ജി​എം യു​പി സ്കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സു​മാ​യ ലൈ​ല (55) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് സ​തീ​ഷ് ബാ​ബു​വി​നെ പ​രു​ക്കു​ക​ളോ​ടെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ എം​സി റോ​ഡി​ൽ മ​റ്റൂ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​പേ ലൈ​ല​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക​ക​ത്ത് ര​ക്ത​സ്രാ​വ​മ​മു​ണ്ടാ​യ​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്.

ബാം​ഗ്ലൂ​രി​ൽ ദ​ന്ത​ഡോ​ക്ട​റാ​യ സ​ഹോ​ദ​രി ആ​ര്യ​യു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് റെ​ലീ​ഷ് സൗ​ദി​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. ത​ന്നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ അ​മ്മ അ​ടു​ത്തെ​ത്തു​ന്ന​തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​റു​ക​ൾ​ക്കു മു​ൻ​പ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് റെ​ലീ​ഷി​നെ തേ​ടി​യെ​ത്തി​യ​ത്. കാ​ല​ടി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ങ്ക​മാ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Related posts