പുര കത്തുമ്പോള്‍ വാഴവെട്ടാനൊരുങ്ങി ഫേക്ക് ഐഡികള്‍ ! ഫ്‌ളാറ്റിന്റെ 11-ാം നിലയില്‍ താമസിക്കുന്ന തനിക്ക് പുറത്തിറങ്ങാന്‍ ഹെലികോപ്ടര്‍ വേണമെന്നും പണം നല്‍കാമെന്നും കളക്ടറോട് പൊട്ടന്‍കളിച്ച് യുവതിയുടെ പേരിലുള്ള ഫേക്ക് ഐഡി

നാടു മുഴുവന്‍ മുങ്ങുമ്പോള്‍ ആ വെള്ളത്തില്‍ ചൂണ്ടയിട്ടു രസിക്കുകയാണ് ചിലര്‍. ദുരന്തം മുതലെടുക്കാനുള്ള ചില ഫേക്ക് ഐഡികളുടെ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനു തുല്യമാണെന്ന് പറയാതെ വയ്യ.

ദുരിത ബാധിതരുമായി ആശയവിനിമയം നടത്തുന്ന എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാജ ഐഡിയില്‍ നിന്നും ഒരാള്‍ പരിഹാസ കമന്റ് ഇട്ടിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യമുള്ള നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് കളക്ടറുമായിട്ടുള്ള ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയം.

ഇതിനിടെ കളക്ടറെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റ് നോബി അഗസ്റ്റിന്‍ എന്ന പേരുള്ള ഫേസ്ബുക്ക് പേജിലൂടെ പ്രത്യക്ഷപ്പെട്ടത്. നടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്.

താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്‍കി.

ഇതോടെ സ്ഥിതി മോശമാണ്. അതു കൊണ്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം ഉറപ്പു വരുത്തുമോയെന്ന ചോദ്യമാണ് നോബിയുടെ മറുപടിയായി വന്നത്. നമ്പര്‍ തരൂ, നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ ഇതിനു മറുപടി നല്‍കി.

സാര്‍ താന്‍ വെളളപ്പൊക്കം ആസ്വദിക്കുകയാണ്. 11-ാം നിലയിലാണ് താമസിക്കുന്നത് അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം ഹെലികോപ്റ്റര്‍ അയ്ക്കൂ. താന്‍ പണം കൊടുക്കാമെന്ന് പരിഹാസ ശൈലിയുള്ള കമന്റാണ് മറുപടിയായി വന്നിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത പ്രളയവും അതിന്റെ കെടുതികളുമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി സോഷ്യല്‍ മീഡിയയുടെ സഹായവും അധികൃതര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

എറണാകുളം ജില്ലാ കളക്ടറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ‘ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്ന ചെറുതും വലുതുമായ അപകടങ്ങള്‍, അടിയന്തിര സഹായം വേണ്ട വിഷയങ്ങള്‍, ക്യാമ്പുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെടുത്താനായി’ പോസ്റ്റില്‍ നിര്‍ദേശിച്ചിരുന്നു.

ഈ സൗകര്യം പ്രയോജനപ്പെടുത്തി അനേകരാണ് ദുരിത മേഖലകളിലെ പ്രശ്‌നങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. മിക്ക പ്രശ്‌നങ്ങളിലും കളക്ടര്‍ ഇടപെടുന്നുമുണ്ട്. ഇത്തരം അടിയന്തര സാഹചര്യത്തിലാണ് പൊട്ടന്‍കളിയുമായി ഫേക്ക് ഐഡിയില്‍ നിന്ന് കമന്റുകള്‍ വരുന്നത്.

Related posts