ഇ​വി​ടെ​യു​ള്ള എ​ല്ലാ​വ​രേ​യും ഒ​രു​പാ​ട് മി​സ് ചെ​യ്യും ! പ്ര​സ​വാ​വ​ധി​യി​ല്‍ പോ​കു​ന്ന​തി​നു മു​മ്പ് ക​ള​ക്ട​ര്‍ പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു…

2015ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച വ്യ​ക്തി​യാ​ണ് ടീ​ന ദാ​ബി. ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ ഒ​ന്നാം റാ​ങ്ക് എ​ന്ന അ​പൂ​ര്‍​വ​നേ​ട്ട​വും അ​ന്ന് ടീ​ന ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ജ​യ്സാ​ല്‍​മീ​റി​ലെ ആ​ദ്യ വ​നി​താ ക​ള​ക്ട​റാ​യും ടീ​ന ച​രി​ത്രം കു​റി​ച്ചി​രു​ന്നു. ക​രി​യ​റി​ലെ അ​വ​രു​ടെ നേ​ട്ട​ങ്ങ​ള്‍, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ത്ത​ര്‍ അ​മീ​ര്‍ ഖാ​നി​ല്‍ നി​ന്നു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ് ഗാ​വ​ണ്ടെ​യു​മാ​യു​ള്ള വി​വാ​ഹം, തു​ട​ങ്ങി​യ​വ​യെ​ല്ലാം വാ​ര്‍​ത്താ കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നു. ഇ​പ്പോ​ള്‍ ടീ​ന ഗ​ര്‍​ഭി​ണാ​യാ​ണെ​ന്ന വാ​ര്‍​ത്ത​യും സോ​ഷ്യ​ല്‍ ലോ​കം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. പ്ര​സ​വാ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ടീ​ന പ​ങ്കു​വെ​ച്ച പോ​സ്റ്റും ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. താ​ന്‍ ക​ള​ക്ട​റാ​യി​രു​ന്ന സ​മ​യ​ത്ത് ജ​യ്സാ​ല്‍​മീ​റി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പോ​സ്റ്റ്. ഈ ​ജി​ല്ല​യെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​യ്സാ​ല്‍​മീ​ര്‍ ക​ള​ക്ട​റാ​യി​രി​ക്കേ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ…

Read More

ക​ള​ക്ട​ർ​ക്ക്”ബി​ഗ് സ​ല്യൂ​ട്ട്’

ക​ണ​മ​ല: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ബി​ഗ് സ​ല്യൂ​ട്ട് ന​ൽ​കി പ​ന്പാ​വാ​ലി​ക്കാ​ർ. ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ട​താ​ണ് ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ​യെ നാ​ടി​നു പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ക​ള​ക്ട​ർ​ക്ക് “ബി​ഗ് സ​ല്യൂ​ട്ട്’ എ​ന്ന പേ​രി​ൽ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു പ​ന്പാ​വാ​ലി​ജ​ന​ത. സി​ആ​ർ​പി​സി 133 1 (എ​ഫ്) പ്ര​കാ​രം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നാ​ശം വ​രു​ത്തു​ന്ന​വ​യെ കൊ​ല്ലു​ന്ന​തി​നാ​യി ഉ​ത്ത​ര​വി​റ​ക്കാ​ൻ ധീ​ര​ത കാ​ണി​ച്ച്, കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ പ​ന്പാ​വാ​ലി ജ​ന​ത അ​ഭി​മാ​നം കൊ​ള്ളു​ന്നു എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​തി​ർ​പ്പു​മാ​യെ​ത്തി​യ വ​നം​വ​കു​പ്പ് ഈ ​ഉ​ത്ത​ര​വു മാ​റ്റി പോ​ത്തി​നെ കൊ​ല്ലാ​തെ മ​യ​ക്കു​വെ​ടി വ​ച്ചു​പി​ടി​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വു മാ​റ്റി​യെ​ങ്കി​ലും നാ​ടി​ന്‍റെ സ​ങ്ക​ടം ചേ​ർ​ത്തു​പി​ടി​ച്ച ക​ള​ക്ട​റെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടു​പോ​ത്തി​നെ പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് ഉ​പ​രോ​ധി​ച്ച നാ​ട്ടു​കാ​ർ ക​ള​ക്ട​ർ എ​ത്തി വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണു സ​മ​രം…

Read More

കെ​ട്ടാ​ന്‍ പെ​ണ്ണെ​വി​ടെ സ​ര്‍​ക്കാ​രേ ! വ​ധു​വി​നെ ക​ണ്ടെ​ത്തി​ത്ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ര്‍​ച്ച് ന​ട​ത്തി യു​വാ​ക്ക​ള്‍

വ​ധു​വി​നെ കി​ട്ടാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് യു​വാ​ക്ക​ളു​ടെ മാ​ര്‍​ച്ച്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ണ്‍-​പെ​ണ്‍ അ​നു​പാ​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ മാ​ര്‍​ച്ച്. ജ്യോ​തി ക്രാ​ന്തി പ​രി​ഷ​ത്ത് ‘ബ്രൈ​ഡ്ഗ്രൂം മോ​ര്‍​ച്ച’ എ​ന്ന പേ​രി​ല്‍ ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നും പ്ര​സ​വ​ത്തി​നും മു​ന്‍​പ് ന​ട​ത്തു​ന്ന ഡ​യ​ഗ്‌​നോ​സ്റ്റി​ക് പ​രി​ശോ​ധ​ന​ക​ള്‍ (പി​സി​പി​എ​ന്‍​ഡി​റ്റി) സം​ബ​ന്ധി​ച്ച നി​യ​മം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം ഇ​വ​ര്‍ ജാ​ഥ​യ്ക്ക് പി​ന്നാ​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​ല്ലാം സ​ര്‍​ക്കാ​ര്‍ വ​ധു​വി​നെ ക​ണ്ടെ​ത്തി ന​ല്‍​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​വാ​ഹ​വേ​ഷ​ത്തി​ല്‍ കു​തി​ര​പ്പു​റ​ത്തി​രു​ന്നു ബാ​ന്‍​ഡ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ മാ​ര്‍​ച്ച്. ആ​ളു​ക​ള്‍ പ​രി​സ​ഹി​ച്ചേ​ക്കാം എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ വി​വാ​ഹ​പ്രാ​യ​മെ​ത്തി​യ പു​രു​ഷ​ന്‍​മാ​ര്‍​ക്ക് വ​ധു​വി​നെ കി​ട്ടാ​നി​ല്ല എ​ന്ന​താ​ണ് യ​ഥാ​ര്‍​ത്ഥ്യ​മെ​ന്ന് ജ്യോ​തി ക്രാ​ന്തി പ​രി​ഷ​ത്തി​ന്റെ സ്ഥാ​പ​ക​നും ജാ​ഥ​യു​ടെ സം​ഘാ​ട​ക​നു​മാ​യ ര​മേ​ശ് ഭ​രാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. ആ​ണ്‍-​പെ​ണ്‍ അ​നു​പാ​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ണ്‍-​പെ​ണ്‍ അ​നു​പാ​തം…

Read More

മുഖ്യമന്ത്രി എന്നെ അനുഗ്രഹിക്കണം ! ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടര്‍; കാലില്‍ വീണത് ‘ഫാദേഴ്സ് ഡേ’ ആയതിനാലെന്ന് കളക്ടര്‍…

ജില്ലാ കളക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടറുടെ അപ്രതീക്ഷിത പെരുമാറ്റം. തെലങ്കാനയിലെ സിദ്ധിപേട്ടിലെ പുതിയ കളക്ടറേറ്റില്‍ ഞായറാഴ്ചയാണ് സംഭവം. ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കാലില്‍ വീണ കളക്ടര്‍ വെങ്കട്റാം റെഡ്ഡി താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി തനിക്ക് അച്ഛന് തുല്യനായ മനുഷ്യനാണ്. ഞായറാഴ്ച ഫാദേഴ്സ് ഡേയായതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നും അതില്‍ തെറ്റൊന്നും ഇല്ലെന്നുമായിരുന്നു കളക്ടറുടെ പക്ഷം. സംഭവത്തിന്റെ വൈറലായ വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍ വെങ്കട്റാം റെഡ്ഡി. മറ്റ് വിശിഷ്ടാതിഥികളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ റെഡ്ഡി മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീഴുകയായിരുന്നു. മുഖ്യമന്ത്രി കളക്ടറുടെ ശ്രമം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. താന്‍ ചെയ്തത് തെലങ്കാനയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കളക്ടര്‍ റെഡ്ഡി പറഞ്ഞു. പുതിയതായി ചാര്‍ജെടുക്കും മുന്‍പെ അനുഗ്രഹം വാങ്ങിയതാണെന്ന്…

Read More

വിവാഹവേദിയില്‍ ആക്ഷന്‍ഹീറോ കളിക്കാന്‍ നോക്കി കളക്ടര്‍ ! കര്‍ഫ്യൂവിന്റെ പേരില്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്തു; വീഡിയോ വൈറലായതോടെ കളക്ടറുടെ ചീട്ടുകീറി…

കര്‍ഫ്യൂവിന്റെ പേരുപറഞ്ഞ് വിവാഹപന്തലില്‍ സിനിമസ്റ്റൈല്‍ പ്രകടനവുമായി കളക്ടര്‍. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ ഷോ കാട്ടിയത്. എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പിന്നീട് പറഞ്ഞു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചില്‍. ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ അതിക്രമം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി നടന്ന…

Read More

ഒരു കൗതുകത്തിനു ചെയ്തതാ പക്ഷെ ! ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിച്ചു; വിവാഹദിവസം വീടിന്റെ പടികടന്നു വന്ന ആളെകണ്ട് ഓട്ടോഡ്രൈവറായ വരന്‍ ഞെട്ടി…

ഫേസ്ബുക്ക് ഫ്രണ്ട്‌സിനെയെല്ലാം വിവാഹം ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവുള്ള കാര്യമാണ്. പിന്നെ പല പ്രമുഖരെയും ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിക്കാറുമുണ്ട്. എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലാതെ ഒട്ടുമിക്ക ആളുകളും ഫേസ്ബുക്ക് ക്ഷണം സ്വീകരിച്ച് വരാറില്ലയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ തന്റെ വിവാഹ ദിവസം വീട്ടിലേക്ക് കയറിവന്ന ആളെ കണ്ട് ഓട്ടോ ഡ്രൈവര്‍ രാകേഷിന്റെ കണ്ണു തള്ളിപ്പോയി. കാസര്‍കോട് ജില്ലാകളക്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി. എല്ലാവരെയും ഫേസ്ബുക്കിലൂടെ ക്ഷണിച്ച കൂട്ടത്തില്‍ കളക്ടറെയും രാകേഷ് ക്ഷണിച്ചിരുന്നു.എങ്കിലും വീട് തേടിപ്പിടിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിവാഹ വീട്ടില്‍ ചെന്ന കാര്യം കളക്ടറും പോസ്റ്റി. ഈ പോസ്റ്റ് കാസര്‍കോട്ട് വൈറലായിരിക്കയാണ്.കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭര്‍ത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്ക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ്…

Read More

പുര കത്തുമ്പോള്‍ വാഴവെട്ടാനൊരുങ്ങി ഫേക്ക് ഐഡികള്‍ ! ഫ്‌ളാറ്റിന്റെ 11-ാം നിലയില്‍ താമസിക്കുന്ന തനിക്ക് പുറത്തിറങ്ങാന്‍ ഹെലികോപ്ടര്‍ വേണമെന്നും പണം നല്‍കാമെന്നും കളക്ടറോട് പൊട്ടന്‍കളിച്ച് യുവതിയുടെ പേരിലുള്ള ഫേക്ക് ഐഡി

നാടു മുഴുവന്‍ മുങ്ങുമ്പോള്‍ ആ വെള്ളത്തില്‍ ചൂണ്ടയിട്ടു രസിക്കുകയാണ് ചിലര്‍. ദുരന്തം മുതലെടുക്കാനുള്ള ചില ഫേക്ക് ഐഡികളുടെ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനു തുല്യമാണെന്ന് പറയാതെ വയ്യ. ദുരിത ബാധിതരുമായി ആശയവിനിമയം നടത്തുന്ന എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാജ ഐഡിയില്‍ നിന്നും ഒരാള്‍ പരിഹാസ കമന്റ് ഇട്ടിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യമുള്ള നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് കളക്ടറുമായിട്ടുള്ള ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയം. ഇതിനിടെ കളക്ടറെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റ് നോബി അഗസ്റ്റിന്‍ എന്ന പേരുള്ള ഫേസ്ബുക്ക് പേജിലൂടെ പ്രത്യക്ഷപ്പെട്ടത്. നടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്‍കി. ഇതോടെ സ്ഥിതി…

Read More