സെൽഫിയെടുക്കുന്നതിനിടെ മലഞ്ചെരിവിൽ നിന്ന് വീണ് യുവതി മരിച്ചു

 സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് വീ​ണ് യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഹാ​ബ​ലേ​ശ്വ​റി​ലെ പ്ര​ശ​സ്ത​മാ​യ കേ​റ്റ് പോ​യി​ന്‍റി​ൽ നി​ന്ന് വീ​ണാ​ണ് യു​വ​തി മ​രി​ച്ച​ത്. പൂ​നെ സ്വ​ദേ​ശി​യാ​യ അ​ങ്കി​ത ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. 

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ദേ​ശ​ത്തെ ക​ട​യു​ട​മ​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. ഏ​ക​ദേ​ശം 550 മു​ത​ൽ 600 അ​ടി വ​രെ താ​ഴ്ച​യു​ള്ള താ​ഴ്‌​വ​ര​യി​ലാ​ണ് അ​ങ്കി​ത വീ​ണ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

വി​വ​ര​മ​റി​ഞ്ഞ് മ​ഹാ​ബ​ലേ​ശ്വ​ർ ട്ര​ക്കേ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി​ന്നീ​ട് യു​വ​തി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. 

 

Related posts

Leave a Comment