അ​ഗ്‌​നി​പ​ഥി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ! രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ദോ​ഷ​മെ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത്ത്…

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ അ​ഗ്‌​നി​പ​ഥി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​നൊ​രു​ങ്ങി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍.

ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ല്‍ 14 വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ള്‍, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ക.

മ​ക്ക​ളെ രാ​ജ്യ​സേ​വ​ന​ത്തി​ന് അ​യ​യ്ക്കു​ന്ന ക​ര്‍​ഷ​ക മാ​താ​പി​താ​ക്ക​ള്‍​ക്ക് പ​ദ്ധ​തി തി​രി​ച്ച​ടി​യാ​ണെ​ന്നും രാ​കേ​ഷ് ടി​കാ​യ​ത്ത് പ്ര​തി​ക​രി​ച്ചു.

ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍​ക്കും മാ​ത്ര​മ​ല്ല രാ​ജ്യ​സു​ര​ക്ഷ​യ്ക്കും പ​ദ്ധ​തി ദോ​ഷ​ക​ര​മാ​ണെ​ന്നും ടി​കാ​യ​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment