ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണത്തിനായി ആൻഡമാൻ നിക്കോബാർ ദ്വീപിന് മുകളിൽ വ്യോമഗതാഗതം വിലക്കി. ഇന്നലെയും ഇന്നുമായി ഇന്ത്യൻ സമയം രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ മൂന്ന് മണിക്കൂർ നേരത്തേക്കായിരുന്നു നിയന്ത്രണം.
മുൻകൂട്ടി നിശ്ചയിച്ച സൈനിക പരീക്ഷണങ്ങളുടെ ഭാഗമായാണു നടപടിയെന്ന് ഇന്ത്യൻ പ്രതിരോധ സേനകളുടെ സംയുക്ത കമാൻഡായ ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് അറിയിച്ചു.