ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് തട്ടിപ്പ് ;ജ​ന​റ​ല്‍ മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്തു; എം​ഡി​യു​ടെ വീ​ട്ടി​ലേ​ക്ക് നി​ക്ഷേ​പ​ക​രു​ടെ മാ​ര്‍​ച്ച്


കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം ജ്വ​ല്ല​റി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു.

ഇ​താ​ദ്യ​മാ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ ത​ല​പ്പ​ത്തു​ള്ള ഒ​രാ​ളി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം എം.​സി. ഖ​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യും ജ്വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രാ​യ നി​ക്ഷേ​പ​ക​ര്‍ എം​ഡി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തും അ​ത് വി​നി​യോ​ഗി​ച്ച വ​ഴി​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ജ​ന​റ​ല്‍ മാ​നേ​ജ​രോ​ട് ആ​രാ​ഞ്ഞ​താ​യാ​ണ് വി​വ​രം.

നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ എ​ടു​ത്ത ക്രി​മി​ന​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ​റു​ദ്ദീ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​സം​ഘം എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

ജ്വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പൂ​ക്കോ​യ ത​ങ്ങ​ളു​ടെ ച​ന്തേ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​ന​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് നി​ക്ഷേ​പ​ക​ര്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

പ​രാ​തി ന​ല്‍​കി അ​മ്പ​ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ജ​മാ​ല്‍ പ​റ​മ്പ​ത്ത്, ഇ. ​ബാ​ല​കൃ​ഷ്ണ​ന്‍ (പ​ഴ​യ​ങ്ങാ​ടി), പി.​കെ. സ​ബീ​ന, എം.​വി. ഫൗ​സി​യ (പ​ട​ന്ന ക​ട​പ്പു​റം), കെ.​കെ. സൈ​നു​ദ്ദീ​ന്‍ (കാ​ഞ്ഞ​ങ്ങാ​ട്), ല​ത്തീ​ഫ് ഹാ​ജി(​കാ​ട​ങ്കോ​ട്), എ​ന്‍. പി. ​ന​സീ​മ തു​ട​ങ്ങി 30 പ​രാ​തി​ക്കാ​രാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ല്‍ മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. 25 ന് ​എം.​സി. ഖ​മ​റു​ദീ​ന്‍ എം​എ​ല്‍​എ യു​ടെ ഉ​പ്പ​ള​യി​ലെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്കും മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് നി​ക്ഷേ​പ​ക​ര്‍ പ​റ​ഞ്ഞു.

 

Related posts

Leave a Comment