ക​ള്ളു​ഷാ​പ്പി​ല്‍ അ​തി​ക്ര​മം; അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ല്‍

ഏ​റ്റു​മാ​നൂ​ര്‍: ക​ള്ളു​ഷാ​പ്പി​ല്‍ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​യി​ക്കാ​ട് വ​ട്ട​മു​ക​ള്‍ ല​ക്ഷം​വീ​ട് കോ​ള​നി വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍ (48), ഇ​യാ​ളു​ടെ മ​ക​ന്‍ കെ​ന​സ് (18) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ക​ള്ളു കു​ടി​ച്ച​തി​ന്‍റെ പ​ണം ജീ​വ​ന​ക്കാ​ര​ന്‍ ചോ​ദി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഷാ​പ്പി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​ള്ളു​കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളും നി​ല​ത്തെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്ഐ സൈ​ജു, സു​നി​ല്‍​കു​മാ​ര്‍, എ​എ​സ്ഐ സ​ജി, സി​പി​ഒ​മാ​രാ​യ ഡെ​ന്നി, വി.​കെ. അ​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment