അയോധ്യയിലേക്കുള്ള ആ​സ്ത സ്പെ​ഷ​ൽ ട്രെയിൻ ബോഗികൾ കൊണ്ടുപോയി; ചെ​ങ്കോ​ട്ട -കൊ​ല്ലം പാ​ത​യി​ലെ പ​രീ​ക്ഷ​ണ ഓ​ട്ടം മാ​റ്റി​വ​ച്ചു


കൊ​ല്ലം: ചെ​ങ്കോ​ട്ട -കൊ​ല്ലം പാ​ത​യി​ലെ ഭ​ഗ​വ​തി​പു​ര​ത്തി​നും ഇ​ട​മ​ണി​നും മ​ധ്യേ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്താ​നി​രു​ന്ന ട്ര​യ​ൽ റ​ൺ റെയിൽവേ അ​ധി​കൃ​ത​ർ മാ​റ്റി വ​ച്ചു.

ഇ​തി​ന് പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ൾ ഒ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധു​ര ഡി​വി​ഷ​നി​ൽ എ​ത്തി​ച്ച കോ​ച്ചു​ക​ൾ അ​യോ​ധ്യ​യി​ലേ​ക്കു​ള്ള ആ​സ്ത സ്പെ​ഷ​ൽ ട്രെ​യി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ് ട്ര​യ​ൽ റ​ൺ മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം.

ഇ​നി അ​ടു​ത്ത മാ​സം ആ​ദ്യ​വാ​ര​ത്തി​ലേ ട്ര​യ​ൽ റ​ൺ ഉ​ണ്ടാ​കു​ക​യു​ള്ളൂ എ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.ഇ​പ്പോ​ഴ​ത്തെ ട്ര​യ​ൽ റ​ണ്ണി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ല്ലാം ഈ ​മാ​സം ഒ​ന്നു മു​ത​ൽ റെ​യി​ൽ​വേ മ​ധു​ര ഡി​വി​ഷ​നി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

ല​ക്നൗ​വി​ലെ റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻഡ് സ്റ്റാ​ൻ​ഡേർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഐ​സി​എ​ഫ് കോ​ച്ചു​ക​ളും മ​ധു​ര ഡി​വി​ഷ​നി​ൽ എ​ത്തി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​യാ​ണ് ഇ​പ്പോ​ൾ ആ​സ്ത സ്പെ​ഷ​ലാ​യി ഓ​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ധു​ര ഡി​വി​ഷ​നി​ൽ ഈ ​മാ​സം ഒ​ന്നു മു​ത​ൽ 28 വ​രെ ന​ട​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്പെ​ഷ​ൽ ഷെ​ഡ്യൂ​ളും ത​യാ​റാ​ക്കി​യി​രു​ന്നു.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment