സ​തീ​ശ​നും സു​ധാ​ക​ര​നും തെ​രു​വി​ൽ ഞ​ങ്ങ​ളു​ടെ കൈ​ക്ക​രു​ത്ത് അ​റി​യ​രു​ത്..! എ​ച്ച്.​സ​ലാം എം​എ​ൽ​എ​യു​ടെ ഫേസ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യി

ആ​ല​പ്പു​ഴ: എ​ച്ച്.​സ​ലാം എം​എ​ൽ​എ യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ ഫേ​സ്ബു​ക്ക്‌ പോ​സ്റ്റ്‌ വി​വാ​ദ​മാ​കു​ന്നു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മാ​ന​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ലാം ഫേ​സ് ബു​ക്കി​ലൂ​ടെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ പോ​സ്റ്റി​ട്ട​ത്.

വി ​ഡി സ​തീ​ശ​നും കെ ​സു​ധാ​ക​ര​നു​മെ​തി​രാ​യി പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​മാ​ണ് സ​ലാം എം ​എ​ൽ എ ​ന​ട​ത്തി​യ​ത്.

സ​തീ​ശ​നും സു​ധാ​ക​ര​നും തെ​രു​വി​ൽ ഞ​ങ്ങ​ളു​ടെ കൈ​ക്ക​രു​ത്ത് അ​റി​യ​രു​ത്. അ​തി​ര് ക​ട​ന്നാ​ൽ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രു​മെ​ന്ന് ചി​ന്തി​ച്ചാ​ൽ ന​ന്ന്.

സു​ധാ​ക​ര​ന്‍റെ​യും വി​ഡി സ​തീ​ശ​ന്‍റെ​യും സു​ര​ക്ഷ സി ​പി എം ​ഏ​റ്റെ​ടു​ത്താ​ൽ തീ​ക്ക​ളി​യാ​കും.

ഒ​രു ക​ര​ണ​ത്ത​ടി​ച്ചാ​ൽ മ​റു​ക​ര​ണം കാ​ണി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യു​ള്ള കോ​ൺ​ഗ്ര​സ് നീ​ക്കം തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യ​ലാ​ണെ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം.

അ​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ഒ​ഴി​വാ​ക്കാ​നും മു​ൻ കൈ​യെ​ടു​ക്കേ​ണ്ട എം.​എ​ൽ.​എ ഈ ​രീ​തി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യും അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment