കളി കാര്യമായോ ? സായ് പല്ലവിയെ വിവാഹം കഴിക്കുമെന്ന് നടന്‍ വരുണ്‍ തേജ്;നടന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ച് ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ മിസ്സിലൂടെയാണ് മലയാളികളുടെ മനസ്സില്‍ സായ് പല്ലവി കൂടുകൂട്ടിയത്. മികച്ച നര്‍ത്തകി കൂടിയായ സായി മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയ്ക്കടയിലായിരുന്നു സിനിമയെന്ന ലക്ഷ്യവുമായി ഇറങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സിനിമയില്‍ സജീവമാണ്.

പ്രേമത്തിനു ശേഷവും പല മലയാള സിനിമകളില്‍ സായി പല്ലവി വേഷമിട്ടിരുന്നു. തെലുങ്കില്‍ നടിയ്ക്കു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഫിദ. സായി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ് പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

നടി ലക്ഷ്മി മഞ്ജു അവതാരകയായി എത്തിയ അഭിമുഖത്തില്‍ സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു ചോദ്യം. സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന്‍ മറുപടി പറഞ്ഞത്. ഫിദ നായികയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പൂജ ഹെഗ്ഡയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് വരുണ്‍ വ്യക്തമാക്കി.

Related posts