സിനിമാ ഷൂട്ടിംഗ്; ജനം വലഞ്ഞു

traficനടക്കുന്നത്. കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോപ്പിംഗ് സെന്ററില്‍ ഷൂട്ടിംഗ് തുടങ്ങിയത് ഇതൊടെ വടക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് ഏറെയും ഗതാഗതകുരുക്കില്‍പ്പെട്ടത്. ആന കുളങ്ങര, കൊല്ലം, എന്നിവിടങ്ങളില്‍നിന്നും യാത്രക്കാര്‍ ഇറങ്ങിനടന്നാണ് ജനങ്ങള്‍ നഗരത്തിലെത്തിയത്.

നേരത്തെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഷോപ്പിംഗ് സെന്ററിലായിരുന്നു ഷൂട്ടിംഗ് മലയാളത്തിലെ മുന്‍നിര നായകനായ ബിജു മേനോനാണ് സിനിമയിലെ നായകന്‍. ഇതേ സിനിമയുടെ ഷൂട്ടിംഗ് പയ്യോളിയില്‍ വച്ച് നടക്കവെ ഹൈസ്കൂളിന്റെ മതിലിടിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

പൊതുവെ ഗതാഗത തടസമുള്ള കൊയിലാണ്ടിയില്‍ ഷൂട്ടിംഗും വൈകുന്നേരം ഒരു മതസംഘടന നടത്തിയ റാലിയും കൂടി ആയതോടെ ജനങ്ങളും വിദ്യാര്‍ഥികളടക്കമുള്ളവരാണ് ഏറെ  വലഞ്ഞത്. ട്രാഫിക് നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും പോലീസ് ക്രമീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related posts