ഈ പ്രതിഭാസം ഒന്നോ രണ്ടോ ആഴ്ച മാത്രം! തീ വീഴ്ച കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹം

fire

തീ എല്ലാവരിലും ഭയം ജനിപ്പിക്കുമെങ്കിലും അത് മനുഷ്യരില്‍ കൗതുകം ഉണ്ടാക്കാറുണ്ട്. ഇപ്പോഴിതാ തീ വീഴ്ച കാണുവാന്‍ കലിഫോര്‍ണിയയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. ഈ തീ വീഴ്ച ഇവിടെ മാത്രം കാണപ്പെടുന്ന ഒരു പ്രകൃതി പ്രതിഭാസമാണ്. തീ വീഴ്ച എന്നറിയപ്പെടുന്ന ഈ മായക്കാഴ്ച ഓറഞ്ച് നിറത്തിലുള്ള ഒരു പ്രത്യേക രശ്മി ഇവിടത്തെ പാറകള്‍ക്കിടയിലുള്ള വിടവിനെ പ്രകാശപൂരിതമാക്കും.

എല്ലാവര്‍ഷവും ഉളള ഈ പ്രതിഭാസം ഫെബ്രുവരി മാസം ഒന്നോ രണ്ടോ ആഴ്ച മാത്രമേ നിലനില്‍ക്കുകയുളളു. സൂര്യപ്രകാശം പാറയ്ക്കുമുകളിലെ ജലത്തില്‍ പതിക്കുന്‌പോഴുണ്ടാകുന്ന പ്രതിഭാസമാണ് ഇതിനു കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇത് കാണുവാന്‍ നിരവധിപേരാണ് ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്.

Related posts