റ​ബര്‍ തോ​ട്ട​ത്തി​ല്‍  സ്ത്രീയുടെ മൃതദേഹം ക​ത്തി​ക്ക​രി​ഞ്ഞനിലയിൽ; കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യയോ എന്ന് സ്ഥിരീകരിക്കാതെ പോലീസ്

ബാ​ലു​ശേരി: റ​ബർ തോ​ട്ട​ത്തി​ൽ സ്ത്രീ​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബാ​ലു​ശേ​രി​ക്ക് സ​മീ​പം ക​ക്ക​യം റോ​ഡി​ൽ ത​ല​യാ​ട് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള റ​ബര്‍ തോ​ട്ട​ത്തി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ന​രി​ക്കു​നി പു​ല്ലാ​ളൂ​ർ സ്വ​ദേ​ശി​നി സെ​ലീ​ന (41) ആ​ണ് മ​രി​ച്ച​തെ​ന്ന് ബാ​ലു​ശേരി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം.

ത​ല​യാ​ട് ഭാ​ഗ​ത്ത് പ​ള്ളി പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് എ​ത്തി​യ​വ​ർ തോ​ട്ട​ത്തി​ൽ തീ ​പ​ട​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ട​ത്.

പോലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ ആ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ലു​ശേി സി​ഐ എം.​കെ. സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment