പു​ല​ര്‍​ച്ചെ  തീ​പ​ട​ര്‍​ന്ന ദേ​ഹ​വു​മാ​യി ഒ​രാ​ള്‍  ഓടുന്നു; പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും ശ​രീ​രം തി​രി​ച്ച​റി​യാ​ന്‍ മേലാത്തവിധം കത്തിക്കരിഞ്ഞു;  ക​ളാ​ണ്ടി​താ​ഴത്ത് സംഭവിച്ചത്


കോ​ഴി​ക്കോ​ട് : റി​ട്ട.​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ വെ​ന്തു മ​രി​ച്ചു. ക​ളാ​ണ്ടി​താ​ഴം കു​രി​ശി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജ​സ്റ്റി​ന്‍​തോ​മ​സ് (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ളാ​ണ്ടി​താ​ഴം റോ​ഡി​ല്‍ തീ​പ​ട​ര്‍​ന്ന ദേ​ഹ​വു​മാ​യി ഒ​രാ​ള്‍ നി​ല്‍​ക്കു​ന്ന​ത് അ​തു​വ​ഴി സ​ഞ്ച​രി​ച്ച​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും ശ​രീ​രം തി​രി​ച്ച​റി​യാ​ന്‍ പോ​ലു​മാ​വാ​ത്ത രീ​തി​യി​ല്‍ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് മ​രി​ച്ച​താ​രെ​ന്ന് ക​ണ്ടെ​ത്താ​നാ​യി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​രെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​രെ​യെ​ങ്കി​ലും ക​ണാ​താ​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്.

അ​തി​നി​ടെ ജ​സ്റ്റി​ന്‍​ജേ​ക്ക​ബി​നെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment