കേരളത്തിന്റെ ബേബി പഞ്ചായത്ത് പ്രസിഡന്റിന് കല്യാണം ! രേഷ്മ മറിയം റോയിയുടെ വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം;പ്രണയമല്ലെന്ന് രേഷ്മ…

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി വിവാഹിതയാകുന്നു.

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയാണ് വരന്‍. രണ്ടുപേരും സിപിഎമ്മുകാര്‍.

ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു.

എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്.

രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്.

അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.

തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമര്‍പ്പിച്ചത്.

കോന്നി വി.എന്‍.എസ്. കോളേജില്‍നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കിയ രേഷ്മ ഡിവൈഎഫ്‌ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരന്‍ റോബിന്‍ മാത്യു റോയ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാര്‍ത്ഥിയാണ് രേഷ്മ. നവംബര്‍ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുന്‍പായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.

തുടര്‍ പഠനത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രേഷ്മയെ തേടി ‘തിരഞ്ഞെടുപ്പ് പരീക്ഷ’ എത്തുന്നത്.

പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്മ. നിലവില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

രേഷ്മ മത്സരിച്ച 11-ാം വാര്‍ഡ് കഴിഞ്ഞ മൂന്ന് ടേമുകള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. അരുവാപ്പുലം ഊട്ടുപാറ സ്വദേശിയാണ് വര്‍ഗ്ഗീസ് ബേബി.

40കാരനായ വര്‍ഗ്ഗീസ് ബേബിയും കോന്നി മേഖലയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.

പ്രായം ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 21കാരിയായ രേഷ്മയും 40കാരനായ വര്‍ഗീസ് ബേബിയും തങ്ങളുടെ വിവാഹത്തിലൂടെ…

Related posts

Leave a Comment