കണ്ണൂരിൽ ഫ​ർ​ണി​ച്ച​ർ‌ നി​ർ​മാ​ണശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ർ കാ​ക്കാ​ഞ്ചാ​ലി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ല്‍ സ്വ​ദേ​ശി​യാ​യ പ​ണി​ക്ക​ര​ക​ത്ത് മു​ഹ​മ്മ​ദ്ഷാ​ഫി​യു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​ റെ​ഡ് വു​ഡ് ഫ​ർ​ണി​ച്ച​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 4.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ ത​ളി​പ്പ​റ​ന്പ് അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്രേ​മ​രാ​ജ​ന്‍ ക​ക്കാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ ര​ണ്ടേ​കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഫ​ർ​ണി​ച്ച​റു​ക​ൾ സൂ​ക്ഷി​ച്ച ഗോ​ഡൗ​ണി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യ​തി​നാ​ലാ​ണ് വ​ലി​യ ന​ഷ്ടം ഒ​ഴി​വാ​യ​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ നി​ർ​മാ​ണ​ശാ​ല​യി​ലെ യ​ന്ത്ര​ങ്ങ​ളും മ​ര​ത്ത​ടി​ക​ളും മേ​ൽ​ക്കൂ​ര​യും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മികനി​ഗ​മ​നം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment