താക്കോൽ മാനേജരുടെ കൈയിൽ തന്നെ; ര​ണ്ട​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ മു​ങ്ങി;യഥാർഥ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്; കൊച്ചിയിലേ തട്ടിപ്പിലെ സംശയങ്ങൾ ഇങ്ങനെയൊക്കെ….

ആ​​​ലു​​​വ: ബാ​​​ങ്ക് ലോ​​​ക്ക​​​റി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ര​​​ണ്ട​​​ര​​​ക്കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​ മു​​ങ്ങി​​യ​​താ​​യി പ​​​രാ​​​തി. യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ആ​​​ലു​​​വ ശാ​​​ഖ അ​​​സിസ്റ്റന്‍റ് മാ​​​നേ​​​ജ​​​ർ അ​​​ങ്ക​​​മാ​​​ലി സ്വ​​​ദേ​​​ശി​​​നി സി​​​സ്‌​​മോ​​ളി (36) ​യെ​​യാ​​​ണ് ഭ​​​ർ​​​ത്താ​​​വ് സ​​​ജി​​​ത്തി​​​നോ​​​ടൊ​​​പ്പം കാ​​​ണാ​​​താ​​​യ​​​ത്.

ബാ​​​ങ്കി​​​ലെ 128 ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ നി​​​ന്ന് വാ​​യ്പ​​യ്ക്ക് ഈ​​​ടാ​​​യി സ്വീ​​​ക​​​രി​​​ച്ച 8,852 ഗ്രാം (1106.5 പവൻ) സ്വ​​​ർ​​​ണ​​​മാ​​​ണു കാ​​ണാ​​താ​​യ​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ ഷൈ​​​ജി പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​ത്.

യ​​​ഥാ​​​ർ​​​ഥ സ്വ​​​ർ​​​ണം മാ​​​റ്റി മു​​​ക്കു​​​പ​​​ണ്ടം വ​​​ച്ച​​​ിട്ടുണ്ട്. പ​​​ണ​​​യം തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​ന് മു​​​ക്കു​​​പ​​​ണ്ടം ല​​​ഭി​​​ച്ച​​​പ്പോ​​ഴാ​​ണ് ത​​​ട്ടി​​​പ്പ് ബാ​​​ങ്കി​​​ലെ മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​ഞ്ഞ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ​സം​​​ഭ​​​വം. അ​​​ന്ന് സി​​​സ് മോ​​​ളി എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ബാ​​​ങ്കി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ ഇ​​​വ​​​ർ ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്ത് കു​​​ടും​​​ബ​​സ​​​മേ​​​തം മു​​​ങ്ങി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഷെ​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റ് ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നാ​​​ണ് സ​​​ജി​​​ത്ത്. ലോ​​​ക്ക​​​റു​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 128 പേ​​​രു​​​ടെ ക​​​വ​​​റു​​​ക​​​ളി​​​ൽ മു​​​ക്കു​​​പ​​​ണ്ട​​​ങ്ങ​​​ളാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞു. മാ​​​നേ​​​ജ​​​രും സ്വ​​​ർ​​​ണ പ​​​ണ​​​യ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും ചേ​​​ർ​​​ന്നാ​​ലേ ലോ​​ക്ക​​ർ തു​​റ​​ക്കാ​​നാ​​വൂ. അ​​​തി​​​നാ​​​ൽ ഒ​​​ന്നി​​​ലേ​​​റെ​​​പ്പേ​​​രു​​​ടെ പ​​​ങ്ക് സം​​​ശ​​​യി​​​ക്കു​​​ന്നു​​​ണ്ട്. ബാ​​​ങ്കി​​​ലെ മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Related posts