നീ​ണ്ട​ക​ര ദ​ള​വാ​പു​ര​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച്  അ​മ്മ​യ്ക്കും മ​ക​നും​ പൊ​ള്ളൽ;  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സമീപ വീടുകൾക്കും നാശം

ച​വ​റ: വീ​ടി​ന് തീ​പി​ടി​ച്ച് അ​മ്മ​യ്ക്കും മ​ക​നും പൊ​ള്ള​ലേ​റ്റു. നീ​ണ്ട​ക​ര ദ​ള​വാ​പു​രം പു​ത്ത​ൻ​തു​രു​ത്ത് അ​നി​ൽ​ഭ​വ​നി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി ലീ​ല (58) മ​ക​ൻ അ​നി​ൽ അ​ല​ക്സാ​ണ്ട​ർ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

തീപിടുത്തത്തെ തുടർന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന ലീ​ല​യു​ടെ മ​ക​ളു​ടെ വീ​ടി​ന്‍റെ ഗ്ലാ​സു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. സ​മീ​പ​വാ​സി​ക​ളാ​യ ജോ​സ്, ക്ലീ​റ്റ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ലീ​ല മ​ത്സ്യ​വ്യാ​പാ​ര​ത്തി​നാ​യി ക​രു​തി​യി​രു​ന്ന 65000 രൂ​പ, ക്ഷേ​മ​നി​ധി കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ് എ​ന്നി​വ​യും അ​ഗ്നി​ക്കി​ര​യാ​യി. പ​രി​സ​ര​വാ​സി​ക​ൾ തീ​കെ​ടു​ത്താ​ൻ​ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ച​വ​റ​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​കെ​ടു​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​വാം തീപിടിത്തത്തിനു കാരണം.

Related posts