ഏറ്റുമാനൂരിൽ പുലർച്ചെ തീപിടുത്തം;  ബാങ്ക് കത്തിനശിച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടായിരിക്കാമെന്ന് ഫയർഫോഴ്സ്

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ലെ ബാ​ങ്ക് സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടിത്തം. ഒ​രു ബാ​ങ്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​റ്റു​മാ​നൂ​ർ – കോ​ട്ട​യം റൂ​ട്ടി​ൽ എം ​സി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ക​ത്തി​ന​ശി​ച്ച​ത്. ബാ​ങ്കി​നു​ള്ളി​ൽനി​ന്ന് പു​ക​യും ക​രി​ഞ്ഞ മ​ണ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ങ്കി​നു​ള്ളി​ൽനി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്തുനി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​യി​രി​ക്കാം തീ​പി​ടി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ തീ​ പി​ടി​ക്കാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ.

നി​ര​വ​ധി രേഖകളും കം​പ്യൂ​ട്ട​റു​ക​ളു​ം അ​ട​ക്ക​മാ​ണ് ക​ത്തി​ ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്ക​റി​ൽ സൂക്ഷി​ച്ചി​രു​ന്ന പ​ണ​ത്തിനോ മ​റ്റു ഫ​യ​ലു​ക​ൾ​ക്കോ തീ​പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധന ന​ട​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ. എ​ത്ര രൂ​പ​യു​ടെ ന​ഷ്‌‌ട​മു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

ക​ത്തി ന​ശി​ച്ച യൂ​ണി​യ​ൻ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ബാ​ങ്കു​ക​ളും വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ഞ്ചോ​ളം എ​ടി​എം കൗ​ണ്ട​റു​ക​ളും, കെഎ​സ് എ​ഫ്ഇ ശാ​ഖ എ​ന്നി​വ​യും ഇ​തി​നു സ​മീ​പ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടേയ്​ക്കു തീ ​പ​ട​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഏ​റ്റ​മാ​നൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts