അവധിക്കാലം സന്തോഷകരമാകട്ടെ, ജീവൻ വിലപ്പെട്ടതാണ്; ജ​ലാ​ശ​യ​ങ്ങ​ൾ​ക്കുസ​മീ​പം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന

കാ​യം​കു​ളം: അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ണ് മ​ര​ണ​പ്പെ​ടു​ന്ന സം​ഭ​വം വ​ർ​ധി​ച്ച​തോ​ടെ കാ​യം​കു​ള​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് സ​മീ​പം അ​ഗ്നി​ശ​മ​ന സേ​ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. മ​നു​ഷ്യ​ജീ​വ​ൻ വി​ല​പ്പെ​ട്ട​താ​ണ്, അ​തി​നാ​ൽ നീ​ന്ത​ൽ അ​റി​യാ​ത്ത​വ​രും മ​ദ്യ​പി​ച്ചും ല​ഹ​രി​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചും ജ​ലാ​ശ​യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​റ​ങ്ങ​രു​ത്.

അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് ശ്ര​ദ്ധ​വേ​ണം. അ​തി​നാ​ൽ ജ​ലാ​ശ​യ​ത്തി​ൽ ഇ​നി ഒ​രു ജീ​വ​നും പൊ​ലി​യാ​തി​രി​ക്ക​ട്ടെ എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. കാ​യം​കു​ളം ന​ഗ​രാ​തി​ർ​ത്തി​യി​ൽ പു​തി​യി​ടം, എ​രു​വ, പ​ത്തി​യൂ​ർ എ​ന്നീ ക്ഷേ​ത്ര​കു​ള​ങ്ങ​ൾ​ക്ക് മു​ൻ​വ​ശ​മാ​ണ് കാ​യം​കു​ളം അ​ഗ്നി​ശ​മ​ന സേ​നാ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വൈ ​ഷ​ഫീ​ഖ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ധീ​ഷ്, ഷാ​ബി, അ​ൻ​വി​ൻ, ഗ്ലെ​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന ബോ​ധ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ഈ ​ക്ഷേ​ത്ര കു​ള​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ഗ്നി​ശ​മ​ന സേ​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

Related posts