ഇങ്ങനെയൊക്കെ ചെയ്യാമോ..? വ്യാ​ജ കോ​ളു​ക​ളി​ൽ വ​ട്ടം ക​റ​ങ്ങി മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്; സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…

മു​ക്കം: വ്യാ​ജ കോ​ളു​ക​ളി​ൽ വ​ട്ടം ക​റ​ങ്ങി മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്. തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി ക​ബ​ളി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് മു​ക്കം പൊ​ലി​സി​ന് പ​രാ​തി ന​ൽ​കി.

മു​ക്കം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ​ ഷം​സു​ദ്ധീ​ൻ മു​ക്കം പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ വേ​ന​പ്പാ​റ​യി​ൽ ക​ട​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന് തീ​പ​ട​ർ​ന്ന​താ​യും ഒ​രാ​ൾ ക​ട​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും 9946391937 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ നി​ന്ന് ഷാ​ജ​ഹാ​ൻ എ​ന്ന​യാ​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​ത് മു​ക്കം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് വി​വ​രം മു​ക്കം നി​ല​യ​ത്തി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പ്ര​സ്തു​ത ന​മ്പ​റി​ലേ​ക്ക് മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ഴും സം​ഭ​വം ശ​രി​യാ​ണെ​ന്നും ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്.

ഉ​ട​ൻ​ത​ന്നെ രാ​ത്രി 10.40ഓ​ടെ സ​ർ​വ സ​ന്നാ​ഹ​വു​മാ​യി മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന സ്റ്റേ​ഷ​ൻ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ന​പ്പാ​റ​യി​ൽ എ​ത്തി​യെ​ങ്കി​ലും അ​ങ്ങ​നെ ഒ​രു സം​ഭ​വം ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തുടർന്നാണ് ഷാജഹാൻ എന്നയാൾക്കെതിരേ പരാതി നൽകിയത്.

Related posts

Leave a Comment