ഭക്ഷണം നല്‍കുന്നത് ആരാണ് ? ഒന്നാം ക്ലാസുകാരന്റെ പരീക്ഷപ്പേപ്പറിലെ ഉത്തരം കണ്ട് ടീച്ചറുടെ കിളിപോയി; ഞെട്ടിപ്പിക്കുന്ന ആ ഉത്തരം ഇങ്ങനെ…

ഒന്നാംക്ലാസുകാര്‍ പലപ്പോഴും ആളുകളെ ഞെട്ടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഒരു ഒന്നാംക്ലാസുകാരന്റൈ ഉത്തരപ്പേപ്പറാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന് സിലബസില്‍ നിന്ന് പുറത്തുള്ള മറുപടി നല്‍കിയാണ് ഒന്നാംക്ലാസുകാരന്‍ ഏവരെയും ഞെട്ടിച്ചുകളഞ്ഞത്.

പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസുകാരന്‍ ആരെയും ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്. ഭക്ഷണം നല്‍കുന്നത് ആരെന്നുള്ള ചോദ്യത്തിന് ഭക്ഷണം സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്പാന്‍ഡ ഇവയില്‍ നിന്നും വരുന്നുവെന്നാണ് ഒന്നാം ക്ലാസുകാരന്‍ എഴുതിയത്. ഒന്നാംക്ലാസ്സുകാന്‍ നല്‍കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവെക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് സമൂഹ മാധ്യമങ്ങള്‍.

Related posts