ആദ്യ രാത്രി വിവാഹത്തിനു മുമ്പായാല്‍ ! പുതിയ സേവ് ദി ഡേറ്റ് വീഡിയോ വൈറലാകുന്നു; അയ്യേ എന്നു പറയാതെ വീഡിയോ കണ്ടുനോക്കൂ…

വിവാഹം എന്നു പറഞ്ഞാല്‍ രണ്ടു വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല പലതരം പരീക്ഷണങ്ങള്‍ക്കുള്ള അരങ്ങു കൂടിയാണ്. ആദ്യരാത്രിയുമായി എത്തിയ സേവ് ദ് ഡേറ്റ് വിഡിയോ ആണ് ഇത്തരം പരീക്ഷണങ്ങളില്‍ ഏറ്റവും പുതിയത്. വിവാഹത്തിനു മുമ്പേ ആദ്യ രാത്രി ഷൂട്ട് ചെയ്തു. അയ്യേ എന്നു പറയാന്‍ ഒന്നും ഈ വീഡിയോയില്‍ ഇല്ല എന്നാല്‍ വീഡിയോ കണ്ടാല്‍ പൊട്ടിച്ചിരിക്കുമെന്നുറപ്പാണ്.

ഡിസംബര്‍ 29ന് വിവാഹിതരാകുന്ന അര്‍ജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടിലന്‍ സേവ് ദി ഡേറ്റ് വിഡിയോ തയാറാക്കിയത്. അലങ്കരിച്ച മുറിയില്‍ മുല്ലപ്പൂ വിരിച്ച മെത്തയുമായി കാത്തിരിക്കുകയാണ് കഥാനായകന്‍. ജുബ്ബയണിഞ്ഞ് മുടി ചീകി തയാറായി നില്‍ക്കുന്ന നായകന്റെ മുന്‍പിലേക്ക് സങ്കല്പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു. സെറ്റ് മുണ്ടുടുത്ത്, കയ്യില്‍ പാല്‍ ഗ്ലാസുമായി നാണത്തോടെ തന്നെ. ഇതുവരെ കാര്യങ്ങള്‍ ഉഷാറാണ്.

എന്നാല്‍ മുന്‍പില്‍ നില്‍ക്കുന്ന വധുവിനെ കണ്ടതോടെ പുതുമണവാളനൊരു ഭയം. പേടിച്ചു നില്‍ക്കുന്ന ചെക്കനെ പിടിച്ചുകൊണ്ടു വന്ന് ബെഡിലിരുത്തി ഒരു ഉമ്മ കൊടുക്കാനൊരുങ്ങുമ്പോഴാണ് വാതിലിലൊരു മുട്ട്. ഇതു കേട്ട് നായകന്‍ സ്വപ്‌നത്തില്‍ നിന്നും ഉണര്‍ന്നു. പക്ഷെ സ്വപ്‌നം ബെഡ്‌റൂമിലല്ലായിരുന്നു ബാത്ത് റൂമിലായിരുന്നു എന്നു മാത്രം. ചിരിക്കാതെ കണ്ടിരിക്കാനാവില്ല ഈ ‘സേവ് ദ് ഡേറ്റ് വിഡിയോ’

ടീ ക്ലബ് വെഡ്ഡിങ് കമ്പനിയുടെ വിഡിയോകള്‍ കണ്ട് ഇഷ്ടപ്പെട്ട ശ്രീലക്ഷ്മി ഒരു വര്‍ഷം മുന്‍പ് സേവ് ദ് ഡേറ്റ് വിഡിയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മലപ്പുറത്തുള്ള ശ്രീലക്ഷ്മിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിഡിയോയുടെ ഷൂട്ട്. വൈകുന്നേരം അഞ്ചു മണിയോടു കൂടി ഷൂട്ടിങ് തുടങ്ങി. ടീ ക്ലബ് വെഡ്ഡിങ്ങിന്റെ ഉടമസ്ഥനായ രഞ്ജിത്ത് ആര്‍. നായരുടേതായിരുന്നു ആശയം. അര്‍ജുന് ജോലി സ്ഥലത്തേക്കു തിരിച്ചു പോകേണ്ടതിനാല്‍ വേഗം തീര്‍ക്കണമായിരുന്നു. എങ്കിലും സമയപരിധിയില്‍ നിന്ന് മികച്ച രീതിയില്‍ ചിത്രീകരിച്ചു.ശ്രദ്ധേയമായ ഡബ്‌സ്മാഷുകള്‍ ചെയ്തിട്ടുള്ള ശ്രീലക്ഷ്മിയ്ക്ക് സിനിമകളില്‍ വാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അഭിനയിക്കാനായില്ല. ആ വിഷമം ഈ വീഡിയോയില്‍ അഭിനയിച്ച് തീര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. ശ്രീലക്ഷ്മിയുടെയും അര്‍ജുന്റെയും വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. ഈ സേവ് ദ് ഡേറ്റ് വിഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Related posts