ഇത് കണ്ട് ‘കൊറോണ’വരെ നോക്കി നില്‍ക്കുമെന്നുറപ്പ് ! സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്…

സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ഥ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇന്നത്തെ യുവതലമുറ. സിനിമകളെപ്പോലും വെല്ലുന്ന രീതിയിലാണ് ഇറങ്ങുന്ന സേവ് ദി ഡേറ്റ് വീഡിയോകളില്‍ പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ടെങ്കിലും സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. ഭാര്യക്കും ഭര്‍ത്താവിനും മാത്രം കാണേണ്ടത് നാട്ടുകാരെ കൂടെ കാണിക്കണോ എന്നാണ് ഇതില്‍ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അല്‍പ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിംഗിന് എതിരേ നിരവധി ട്രോളുകളും, വിമര്‍ശങ്ങളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോള്‍ കുറച്ചൂടെ കടുപ്പത്തിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അല്‍പവസ്ത്രം ധരിച്ച നവ…

Read More

മാസ്‌ക് ധരിക്കൂ ! വ്യത്യസ്ഥമായ സേവ് ദ ഡേറ്റുമായി കല്യാണച്ചെക്കനും പെണ്ണും; സംഭവം വൈറലാക്കി മലയാളികളും…

കോവിഡ് 19 കേരളത്തിലും വലിയ ആശങ്കകളാണ് വിതച്ചു കൊണ്ടിരിക്കുന്നത്. രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പെടാപ്പാട് പെടുകയാണ്. ഇതിന്റെ ഭാഗമായി പൊതുപരിപാടികളും വിവാഹ ആഘോഷങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ ഈ നിര്‍ദ്ദേശം കൈക്കൊണ്ട് വിവാഹം ലളിതമാക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തിലും വ്യത്യസ്ഥരാകുകയാണ് രാഹുലും ശ്രീലക്ഷ്മിയും. കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനായി മുഖാവരണം ധരിച്ചുള്ള സേവ് ദി ഡേറ്റ് പുറത്തിറക്കായാണ് ഇവര്‍ മറ്റുള്ളവരെ കടത്തിവെട്ടിയത്. മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് മറ്റത്തില്‍ ശശിയുടെയും പ്രിയയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും വടക്കനാര്യാട് നേതാജി നിളാപറമ്പില്‍ രാജേന്ദ്രന്റെ മകന്‍ രാഹുലിന്റേയും വിവാഹം ഞായറാഴ്ചയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. വധൂഗൃഹത്തില്‍ വച്ച് ലളിതമായി വിവാഹം നടത്താനാണ് ഇവരുടെ പദ്ധതി. വിവാഹം ലളിതമാക്കുന്നതിനൊപ്പം ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ സന്ദേശം കൂടി നല്‍കാന്‍ രാഹുലും ശ്രീലക്ഷ്മിയും…

Read More

സംസാരിക്കുകയുമില്ല ഒന്നും കേള്‍ക്കുകയുമില്ല ! ഭിന്നശേഷിക്കാരുടെ സേവ് ദ ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

ഇപ്പോള്‍ സേവ് ദ ഡേറ്റ് വീഡിയോകളുടെ കാലമാണ്. ഗ്ലാമര്‍ ഫോട്ടോഷൂട്ട് മുതല്‍ പഴമയുടെയും അത്യാധുനികതയുടെയും ദൃശ്യവിഷ്‌കാരമാവുകയാണ് ഓരോ സേവ് ദ ഡേറ്റ് വീഡിയോകളും. ഇപ്പോള്‍ ഒരു വ്യത്യസ്ഥമായ സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ബധിരരും മൂകരുമായ യുവതിയുടെയും യുവാവിന്റേതുമാണ് സേവ് ദ ഡേറ്റ്. പ്രമേയത്തിലെ വ്യത്യസ്തതയും വീഡിയോ ഏറെ ജനപ്രിയമാക്കുന്നു. കൃഷ്ണനുണ്ണി സുഷ്മിത എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഭിന്നശേഷിക്കാരായ ഇരുവരുടെയും മൗനം വാചാലമാകുന്ന ക്ലൈമാക്സും. ജനുവരി ഇരുപത്തി മൂന്നിനാണ് ഇവരുടെ കല്യാണം.

Read More

ഇത് അതുക്കും മേലെ ! സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ തുടരുന്നു; വധുവും വരനും ഇത്തവണ കസറിയത് വെബ്‌സീരീസിന്റെ പുനരാവിഷ്‌കരണം കൊണ്ട്…

സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ നിര്‍ബാധം തുടരുകയാണ് വിഎഫ്എക്‌സും അനിമേഷനും ചേര്‍ത്ത് രാജ്യാന്തര തലത്തില്‍ സേവ് ദ് ഡേറ്റുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വെഡ്ഡിങ് കമ്പനികള്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടായിരുന്നു സേവ് ദി ഡേറ്റിനെ തരംഗമാക്കിയത്. 2020 എത്തിയതോടെ ആളുകള്‍ സേവ് ദി ഡേറ്റിന് ഇതിഹാസങ്ങളെ വരെ ആസ്പദമാക്കിയിരുന്നു. എന്നാല്‍ അതുക്കും മേലെയുള്ള ചിന്തകളിലാണ് ഇപ്പോഴത്തെ സേവ് ദി ഡേറ്റ് ഒരുങ്ങുന്നത് ‘മണി ഹീസ്റ്റ്’ എന്ന നെറ്റ്ഫിക്‌സ് വെബ്‌സീരിസില്‍ നിന്ന് പ്രചോദമുള്‍കൊണ്ടാണ് തോമസ്-ആല്‍ഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. തോമസ് ഈ വെബ്‌സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ് ഡേറ്റ് ഒരുക്കാന്‍ കാരണമായത്. സമീപകാലത്തായി സേവ് ദ് ഡേറ്റുകള്‍ തുടര്‍ച്ചയായി വിവാദത്തില്‍ അകപ്പെട്ടിരുന്നു. അതുപോലെ സംഭവിക്കരുതെന്നും എന്നാല്‍ വ്യത്യസ്തമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ‘മണി ഹീസ്റ്റി’ലെ രംഗങ്ങളെ അനുസ്‌കമരിപ്പിക്കുന്ന വിധത്തില്‍ തൊമ്മനും മണിക്കുട്ടിയും(വധുവിന്റെയും വരന്റെയും വീട്ടില്‍ വിളിക്കുന്ന…

Read More

ആദ്യ രാത്രി വിവാഹത്തിനു മുമ്പായാല്‍ ! പുതിയ സേവ് ദി ഡേറ്റ് വീഡിയോ വൈറലാകുന്നു; അയ്യേ എന്നു പറയാതെ വീഡിയോ കണ്ടുനോക്കൂ…

വിവാഹം എന്നു പറഞ്ഞാല്‍ രണ്ടു വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല പലതരം പരീക്ഷണങ്ങള്‍ക്കുള്ള അരങ്ങു കൂടിയാണ്. ആദ്യരാത്രിയുമായി എത്തിയ സേവ് ദ് ഡേറ്റ് വിഡിയോ ആണ് ഇത്തരം പരീക്ഷണങ്ങളില്‍ ഏറ്റവും പുതിയത്. വിവാഹത്തിനു മുമ്പേ ആദ്യ രാത്രി ഷൂട്ട് ചെയ്തു. അയ്യേ എന്നു പറയാന്‍ ഒന്നും ഈ വീഡിയോയില്‍ ഇല്ല എന്നാല്‍ വീഡിയോ കണ്ടാല്‍ പൊട്ടിച്ചിരിക്കുമെന്നുറപ്പാണ്. ഡിസംബര്‍ 29ന് വിവാഹിതരാകുന്ന അര്‍ജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടിലന്‍ സേവ് ദി ഡേറ്റ് വിഡിയോ തയാറാക്കിയത്. അലങ്കരിച്ച മുറിയില്‍ മുല്ലപ്പൂ വിരിച്ച മെത്തയുമായി കാത്തിരിക്കുകയാണ് കഥാനായകന്‍. ജുബ്ബയണിഞ്ഞ് മുടി ചീകി തയാറായി നില്‍ക്കുന്ന നായകന്റെ മുന്‍പിലേക്ക് സങ്കല്പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു. സെറ്റ് മുണ്ടുടുത്ത്, കയ്യില്‍ പാല്‍ ഗ്ലാസുമായി നാണത്തോടെ തന്നെ. ഇതുവരെ കാര്യങ്ങള്‍ ഉഷാറാണ്. എന്നാല്‍ മുന്‍പില്‍ നില്‍ക്കുന്ന വധുവിനെ കണ്ടതോടെ…

Read More