ഒന്നാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ! മാതാപിതാക്കള്‍ പരാതിയുമായി എത്തിയതോടെ പ്രതി മുങ്ങി;കൊല്ലത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഒന്നാം ക്ലാസുകാരനെ ക്രൂരമായി തല്ലിച്ചതച്ച് സ്‌കൂള്‍ബസിന്റെ ഡ്രൈവര്‍. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബസ് ഡ്രൈവറായ ഷിയാസ് മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മര്‍ദനം. സ്‌കൂള്‍വിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോള്‍ ബസിന്റെ ക്ലീനറെ മറ്റൊരു ബസിന്റെ ഡ്രൈവറായ ഷിയാസ് മര്‍ദിക്കുന്നത് കണ്ടു.

ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ ഷിയാസ് ചൂരല്‍ കൊണ്ട് ഒട്ടേറെ തവണ തല്ലുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഷിയാസിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.

Related posts

Leave a Comment